Quantcast

യു.എഫ്.സി ഫുട്‍ബോൾ മേള സമാപിച്ചു

MediaOne Logo

Web Desk

  • Published:

    20 Jun 2023 6:27 PM GMT

UFC football fair
X

അല്‍ കോബാര്‍ യുനൈറ്റഡ് എഫ്.സിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഇലവന്‍സ് ഫുട്ബോള്‍ മേളയുടെ കലാശപ്പോരാട്ടത്തില്‍ കോര്‍ണിഷ് സോക്കറിനെ പരാജയപ്പെടുത്തി ദിമാ ടിഷ്യു ഖാലിദിയ എഫ് സി കിരീട ജേതാക്കളായി.

പൊരുതി കളിച്ച കോര്‍ണിഷ് സോക്കറിനെതിരെ ഏകപക്ഷീയ മുന്ന് ഗോളുകള്‍ക്കാണ്‌ ഖാലിദിയ എഫ് സി മുട്ടുകുത്തിച്ചത്. റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍ പ്രമുഖ താര നിരയുമായെത്തിയ ഇരു ടീമുകളുടേയും വാശിയേറീയ മല്‍സരത്തിന്‌ സാക്ഷിയാവാന്‍ നൂറ്‌ കണക്കിന്‌ കാല്‍പന്ത് പ്രേമികളാണ്‌ സ്റ്റേഡിയത്തിലെത്തിയത്. ഗാലപ്പ് സൗദി എം ഡി ഹകീം തെക്കില്‍ വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴായ കോർണിഷ് സോക്കറിന് ഡോ. അബ്ദുല്ല ബുഗ്ഷാൻ പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു.

ഖാലിദിയയുടെ റിൻഷിഫാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. മറ്റു മികച്ച താരങ്ങളായി ഖാലിദിയ എസിയുടെ ഹഫ്സൽ (ടോപ് സ്‌കോറർ), റഹീം കാടാമ്പുഴ (മാൻ ഓഫ് ദ മാച്ച്), സഹീർ (മാഡ്രിഡ് എഫ് സി-എമർജിങ് പ്ലയർ ), വിഷ്‌ണു വർമ്മ (ഡിഫൻഡർ) , ഷാൻ (ഗോൾ കീപ്പർ) എന്നിവരേയും ടീമിന്റെ മികച്ച മാനേജറായി മുഹമ്മദ് ജാഫർ (കോർണിഷ് സോക്കർ) എന്നിവരേയും തിരഞ്ഞെടുത്തു.

പ്രവാസ ലോകത്ത് 25 വര്‍ഷം പിന്നിട്ട ക്ലബ് അംഗങ്ങളായ ഹകീം തെക്കിൽ, മുഹമ്മദ് അസ് ലം, റഫീക് വെല്‍ക്കം, ഷാജി അബ്ദുള്ള, നിബ്രാസ് ശിഹാബ്, ഷബീര്‍ ആക്കോട്, ടി.പി.എം ഫിഹാസ് തുടങ്ങിയവര്‍ ആദരവ് ഏറ്റ് വാങ്ങി. ടൂർണമെന്റിന് നൽകിയ സഹകരണത്തിന് മുഹമ്മദ് ഷാഹിദ്, മുഹമ്മദ് റിസ് വാൻ , ഷംസീർ, സഹീർ മജ് ദാൽ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റിൻഷിഫിനുള്ള ഡിഫയുടെ പ്രത്യേക പുരസ്ക്കാരം ഡിഫാ ഭാരവാഹികൾ സമ്മാനിച്ചു.

സ്വദേശി ബിസിനസ് രംഗത്തെ പ്രമുഖരായ അഹമ്മദ് വൊഹൈഷി, ബദർ സാലം ബഗ്ഷൻ, അലി ഹസ്സൻ സെവാഹ്‌, അലി ഫഖീഹ്, ഫൈസൽ അൽ മിസ്‌നഫ്, പവനന്‍ മൂലക്കില്‍, മുഹമ്മദ് നജാത്തി, ഹബീബ് ഏലംകുളം, റഫീക് കൂട്ടിലങ്ങാടി, നാസര്‍ വെള്ളിയത്ത്, മുഹമ്മദ് ഷനൂബ്, അഷ് റഫ് എടവണ്ണ, സകീര്‍ വള്ളക്കടവ്, ജൌഹര്‍ കുനിയില്‍, സൈനുദ്ദീന്‍ ഹുദവി, നൗഷാദ് പൂനൂർ, അൻവർ കണ്ണൂർ, സിറാജ് പുറക്കാട് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

യു എഫ് സി സോക്കര്‍ അക്കാദമിയുടെ ലോഞ്ചിങും വേദിയില്‍ വെച്ച് സംഘടിപ്പിച്ചു. ബദര്‍ അല്‍ ബക്ഷാനില്‍ നിന്നും ഇക്ബാല്‍ ആനമങ്ങാട്, ശരീഫ് മാണൂര്‍ എന്നിവര്‍ സോക്കര്‍ അക്കാദമിയുടെ ലോഗോ ഏറ്റ് വാങ്ങി. ആശി നെല്ലിക്കുന്ന്, ശരീഫ് മാണൂര്‍, റഹീം അലനല്ലൂര്‍, ലെശിന്‍ മണ്ണാര്‍ക്കാട്, ജംഷിർ കാർത്തിക, ഫൈസൽ വട്ടാര, സഹീർ വാണിയമ്പലം എന്നിവര്‍ സംഘാടനത്തിന്‌ നേത്യത്വം നല്‍കി.

TAGS :

Next Story