Quantcast

സൗദിയില്‍ വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി ഈ മാസത്തോടെ അവസാനിക്കും

രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഇളവ് പലതവണ നീട്ടി നല്‍കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-02 19:16:58.0

Published:

2 May 2023 7:09 PM GMT

The VAT exemption process in Saudi Arabia will end by this month
X

സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് അനുവദിച്ചിരുന്ന ഇളവ് ഈ മാസാവസാനത്തോടെ അവസാനിക്കും. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ ടാക്‌സ് അതോറിറ്റി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഇളവ് പലതവണ നീട്ടി നല്‍കുകയായിരുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് അനുവദിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നികുതിയിനത്തില്‍ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതാണ് നടപടി. സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയാണ് പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. മെയ് 31 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അതോറിറ്റി ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2021 ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല. പല തവണ അവധി നീട്ടിനല്‍കിയ ആനുകൂല്യം ഇനി നീട്ടി നല്‍കില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

TAGS :

Next Story