ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ സംഗമം മക്കയിലെ ഹറമിൽ
കണക്കുകൾ പ്രകാരം പ്രതിദിനം എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ വിശ്വാസികൾ ഇവിടെയെത്തുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ സംഗമം മക്കയിലെ ഹറമിൽ. റമദാന്റെ ആദ്യ രാവുകളിൽ തന്നെ ഹറം നിറയും. വിശുദ്ധ ഖുർആൻ അവതരിച്ച മാസമായതുകൊണ്ടു തന്നെ അത് പാരായാണം ചെയ്തും ഇന്ന് മുതൽ ഒരു മാസക്കാലം നോമ്പനുഷ്ടിച്ചും വിശ്വാസികൾ ദൈവത്തിലേക്കണയുകയാണ്. ലോകത്തെ ഏറ്റവും വലിയ നോമ്പുതുറയും മക്കയിലാണ്. കണക്കുകൾ പ്രകാരം പ്രതിദിനം എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ വിശ്വാസികൾ ഇവിടെയെത്തുന്നു.
ഹറമിൽ ഹജ്ജിനേക്കാൾ തിരക്കേറുന്ന സമയമാണ് റമദാൻ. ഓരോ നന്മകൾക്കും വിശ്വാസികൾ ദൈവത്തിന്റെ സന്തോഷം അധികമായി ഏറ്റവാങ്ങുന്നുണ്ട് ഹറമിൽ. മദീനയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹറം ഭൂപരിധിക്കകത്ത് മസ്ജിദുൽ ഹറാം കൂടാതെ നിരവധി പള്ളികളുണ്ട്. ഹറം പരിധിയിലെ ഏത് പള്ളിയിലും ഹറമിന്റെ അതേ പുണ്യം ലഭിക്കുമെന്നാണ് ഇസ്ലാമിക പാഠം. തിരക്കൊഴിവാക്കാൻ ഹറം പരിധിയിലെ വിവിധ പള്ളികളുപയോഗിക്കാമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16