സൗദിയില്‍ നിന്നും വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നതിൽ കുറവ്
അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തുകയാണ് ജനുവരി ഫെബ്രുവരി മാസങ്ങളിൽ വിദേശികൾ നാട്ടിലേക്കയച്ചത്
ജിദ്ദ: സൗദിയില്‍ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തുകയാണ് ജനുവരി ഫെബ്രുവരി മാസങ്ങളിൽ വിദേശികൾ നാട്ടിലേക്കയച്ചത്.
ആകെ 1,041 കോടി റിയാലായിരുന്നു ജനിവരിയിൽ വിദേശികൾ നാട്ടിലേക്കയച്ചത്. എന്നാൽ ഫെബ്രുവരിയിൽ ഇത് 933 കോടി റിയാലായി കുറഞ്ഞു. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 108 കോടി റിയാലിന്റെ കുറവാണുണ്ടായത്.
അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തുകയാണ് ജനുവരി ഫെബ്രുവരി മാസങ്ങളിൽ വിദേശികൾ നാട്ടിലേക്കയച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2019 ല്‍ 1,046 കോടി റിയാലായിരുന്നു വിദേശികളുടെ ശരാശരി പ്രതിമാസ റെമിറ്റൻസ്. 2020 ല്‍ ഇത് 1,247 കോടി റിയാലായും 2021 ല്‍ 1,282 കോടി റിയാലായും ഇത് ഉയർന്നു. എന്നാൽ 2022 ൽ വിദേശികളുടെ ശരാശരി പ്രതിമാസ റെമിറ്റൻസ് 1,194 കോടി റിയാലായി കുറഞ്ഞു.
മാത്രവുമല്ല കഴിഞ്ഞ വർഷം ഇത് വീണ്ടും കുറഞ്ഞ് 1,041 കോടി റിയാലിലെത്തി. കൂടാതെ ഈ വർഷം വീണ്ടും 987 കോടി റിയാലേക്ക് കൂപ്പുകുത്തി. ഫെബ്രുവരിയില്‍ വിദേശ ആസ്തികളും 1.545 ട്രില്യണ്‍ റിയാലായി കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ജനുവരിയിൽ ഇത് 1.572 ട്രില്യണ്‍ റിയാലായിരുന്നു. വിദേശ ആസ്തികളിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയില്‍ 4.9 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.
Adjust Story Font
16