Quantcast

ഹജ്ജ് കര്‍മത്തിനിടെ തിരുവനന്തപുരം സ്വദേശിനി മരിച്ചു

വെള്ളിയാഴ്ച വൈകീട്ട് മിനായില്‍ കഴിയവേ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    15 Jun 2024 7:15 AM

Published:

15 Jun 2024 7:13 AM

ഹജ്ജ് കര്‍മത്തിനിടെ തിരുവനന്തപുരം സ്വദേശിനി മരിച്ചു
X

തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിച്ചു. കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വി.ആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മിനായില്‍ കഴിയവേ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്. മക്കള്‍: അന്‍സി, സജ്‌ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം. മയ്യിത്ത് സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Summary: A native of Thiruvananthapuram dies in Mina during the Hajj pilgrimage

TAGS :

Next Story