സൗദിയില്‍ ദേശീയ ഉദ്യാനങ്ങളിലും വനങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് രണ്ടായിരം റിയാല്‍ വരെ പിഴ
സൗദിയില്‍ ദേശീയ ഉദ്യാനങ്ങളിലും വനങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ രണ്ടായിരം റിയാല്‍ വരെ പിഴ ചുമത്തും.
കൂടാതെ മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്നതും കത്തിക്കുന്നതും വിലക്കിയിട്ടുണ്ട്. ഉദ്യാനങ്ങളിലും വനങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി പ്രത്യേക സ്ഥലങ്ങളൊരുക്കിയിട്ടുണ്ട്. ഇവിടെ മാത്രമേ ഇവ നിക്ഷേപിക്കാന്‍ പാടുള്ളൂ.
നിയമലംഘനം നടത്തിയാല്‍ ആദ്യ തവണ 500 റിയാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 റിയാലാക്കി ഉയര്‍ത്തും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 റിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സസ്യ-വന-പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി.
Next Story
Adjust Story Font
16