താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് രാജ്യത്തിന് പുറത്തേക്ക് വാഹനവുമായി പോകാൻ അനുമതിയില്ല
താൽക്കാലിക ഡ്രൈവിങ് ലൈസൻസിൽ വാഹനവുമായി വിദേശ യാത്രക്ക് സാധിക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. താൽക്കാലിക ഡ്രൈവിങ് ലൈസൻസിനെ ഡ്രൈവിങ് ലൈസൻസ് ആയി പരിഗണിക്കില്ല.
റിയാദ്: സൗദിയിൽ 17 വയസ്സ് പൂർത്തിയായവർക്ക് അനുവദിക്കുന്ന താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്ക് വാഹനവുമായി പോകാൻ അനുമതിയുണ്ടാകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ അറിയിച്ചു. രാജ്യത്തിനകത്ത് മാത്രം ഡ്രൈവിങ്ങിന് അനുമതി നൽകുന്നതാണ് താൽക്കാലിക ലൈസൻസെന്നും അത് യഥാർഥ ഡ്രൈവിങ് ലൈസൻസായി പരിഗണിക്കില്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
താൽക്കാലിക ഡ്രൈവിങ് ലൈസൻസിൽ വാഹനവുമായി വിദേശ യാത്രക്ക് സാധിക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. താൽക്കാലിക ഡ്രൈവിങ് ലൈസൻസിനെ ഡ്രൈവിങ് ലൈസൻസ് ആയി പരിഗണിക്കില്ല. ഇത്തരം ഡ്രൈവിങ് ലൈസൻസ് നേടുന്നവർക്ക് സൗദിയിൽ മാത്രം വാഹനമോടിക്കാനാണ് അനുമതിയുണ്ടാകുക. 17 വയസ്സ് പൂർത്തിയായവർക്കാണ് ട്രാഫിക് ഡയറക്ടറേറ്റ് രാജ്യത്ത് താൽക്കാലിക ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്. ഇത്തരം ലൈസൻസ് നേടിയവർക്ക് സൗദി രജിസ്ട്രേഷനുള്ള കാറുമായി വിദേശത്തേക്ക് പോകാൻ സാധിക്കുമോയെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ 18 വയസ്സ് പൂർത്തിയാകണം. എന്നാൽ 17 വയസ്സ് പൂർത്തിയാകുന്നവർക്ക് ഒരു വർഷ കാലാവധിയുള്ള താൽക്കാലിക ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന പുതിയ പദ്ധതിക്ക് അടുത്തിടെയാണ് തുടക്കം കുറിച്ചത്.
Adjust Story Font
16