സൗദിയില്‍ ഹുറൂബിലകപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച ഇളവ് ലഭിച്ചു തുടങ്ങി
ഖിവ പോര്‍ട്ടല്‍ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്
ദമ്മാം: സൗദിയിൽ ഹുറൂബിലകപ്പെട്ടവർക്ക് പ്രഖ്യാപിച്ച ഇളവ് ലഭിച്ചു തുടങ്ങി. ഹുറൂബ് അഥവാ ജോലിയിൽ നിന്നും ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ടവർക്ക് ഇത് സംബന്ധിച്ച സന്ദേശമാണ് മന്ത്രാലയത്തിൽ നിന്നും ലഭിച്ചു തുടങ്ങിയത്. ഇത്തരം തൊഴിലാളികൾക്ക് നിയമവിധേയമാകാനുളള അവസരമാണ് മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചത്. ജനുവരി 29 വരെയാണ് ഇളവ് കാലം. ഇതിനുള്ള നടപടികൾ മന്ത്രാലയത്തിൻറെ ഖിവ പോർട്ടൽ വഴിയാണ് പൂർത്തിയാക്കേണ്ടത്. തൊഴിൽ മാറ്റത്തിന് പുതിയ സ്‌പോൺസറെ കണ്ടെത്തുക എന്നതാണ് ആദ്യ കടമ്പ. സ്‌പോൺസർ തൊഴിലാളിയുടെ നിലവിലെ കുടുശ്ശികകൾ ഉൾപ്പെടെയുള്ള ബാധ്യതകൾ ഏറ്റെടുക്കാൻ കൂടി തയ്യാറാകണം. പുതിയ സ്‌പോൺസർ ഇവ അംഗീകരിക്കുന്നതോടെ മാറ്റം സാധ്യമാകും. 2024 ഡിസംബർ ഒന്നിന് മുമ്പ് ഹുറൂബിലായവർക്കാണ് അവസരമുള്ളത്. എന്നാൽ ഗാർഹീക ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമല്ല.
Next Story
Adjust Story Font
16