Quantcast

ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചില്ല; സൗദിയിൽ മൂന്ന് വിമാന കമ്പനികൾക്ക് പിഴ

മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെ കർശന നിയമ നടപടിയാണ് ആരോഗ്യ മന്ത്രാലയം കൈകൊണ്ടത്

MediaOne Logo

Web Desk

  • Published:

    29 Sep 2024 6:01 PM GMT

Three airlines fined for not following Saudi Health Ministry protocol
X

ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ ഈടാക്കി. യാത്രക്കാർ പ്രവേശിക്കുന്നതിനു മുമ്പായി വിമാനത്തിനകത്ത് അണുനശീകരണം നടത്താത്തതിനാണ് നടപടി. ചട്ടങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി.

മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെ കർശന നിയമ നടപടിയാണ് ആരോഗ്യ മന്ത്രാലയം കൈകൊണ്ടത്. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളിലാണ് ചട്ടലംഘനം കണ്ടെത്തിയത്. രോഗങ്ങൾ പകരുന്നത് തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ പാലിക്കാതെ കമ്പനികൾ വിമാനങ്ങളിൽ കയറ്റുകയായിരുന്നു.

ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിർത്തി ക്രോസിംഗുകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തീർത്ഥാടകരുൾപ്പടെയുള്ളവരുടെ സുരക്ഷാ മുൻനിർത്തിയാണ് മന്ത്രാലയം കടുത്ത നടപടി സ്വീകരിക്കുന്നത്.

TAGS :

Next Story