Quantcast

സൗദിയിൽ നാളെ മുഹറം ഒന്ന്

ദുൽഹജ്ജ് 29ന് ചന്ദ്രക്കല ദൃശ്യമാകാത്തതിനാലാണ് 30 ദിനം പൂർത്തീകരിച്ച് നാളെ മുഹറം ഒന്നായി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2024 4:51 PM GMT

സൗദിയിൽ നാളെ മുഹറം ഒന്ന്
X

മക്ക: ഹിജ്‌റ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം നാളെ ആരംഭിക്കും. സൗദി സുപ്രീം കോടതിയാണ് ഇക്കാര്യമറിയിച്ചത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഹിജ്‌റ കലണ്ടർ. ഓരോ മാസത്തിലും ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ് മാസപ്പിറവി തീരുമാനിക്കുന്നത്.ഹിജ്‌റ വർഷം 1446 നാണ് നാളെ തുടക്കമാവുക.

ദുൽഹജ്ജ് 29ന് ചന്ദ്രക്കല ദൃശ്യമാകാത്തതിനാലാണ് 30 ദിനം പൂർത്തീകരിച്ച് നാളെ മുഹറം ഒന്നായി പ്രഖ്യാപിച്ചത്. ഹിജ്‌റ വർഷം ആരംഭിക്കുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് യാത്ര പോയ വർഷത്തെ അടിസ്ഥാനമാക്കിയാണ്. ഇസ്ലാമിക് കലണ്ടർ എന്നും ഇത് അറിയപ്പെടുന്നുണ്ട്. 1446 വർഷങ്ങൾക്കു മുമ്പാണ് പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തത്. അതിൻറെ ഒർമപെടുത്തൽ കൂടിയാണ് മുഹറം.

TAGS :

Next Story