Quantcast

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

വിദേശ തീർത്ഥാടകരുടെയും ആഭ്യന്തര തീർത്ഥാടകരുടെയും വലിയ തിരക്ക് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    2 March 2025 4:10 PM

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി
X

റിയാദ്: റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഹറം പരിധിക്ക് പുറത്ത് വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങുകളും കൂടുതൽ സജ്ജീകരിച്ചു. ഇവിടെ നിന്നും ബസ്സുകളിൽ കയറി ഹറമിലേക്കെത്താം. 15 ലക്ഷത്തോളം തീർത്ഥാടകരാണ് ഓരോ ദിനവും നമസ്കാരങ്ങൾക്കും പ്രാർത്ഥനയിലും പങ്കെടുക്കാൻ മക്കയിലെ ഹറമിൽ എത്തുന്നത്. വിദേശ തീർത്ഥാടകരുടെയും ആഭ്യന്തര തീർത്ഥാടകരുടെയും വലിയ തിരക്ക് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത ട്രാഫിക് നിയന്ത്രണങ്ങൾ മക്കയിൽ വന്നത്. ജിദ്ദയിൽ നിന്ന് പോകുന്നവർക്ക് സായിദി പാർക്കിംഗ് ത്വായിഫ് ഭാഗത്തുനിന്ന് വരുന്നവർക്ക് ശറായ പാർക്കിംഗ് തുടങ്ങി വിവിധ മക്ക ബോർഡറുകളിൽ നിന്നാണ് ബസ്സുകൾ ഒരുക്കിയിട്ടുള്ളത്. കാറുകൾ പാർക്ക് ചെയ്യാൻ ആവശ്യമായ വിശാലമായ പാർക്കിംഗ് ആണ് ഇവിടുത്തെ പ്രത്യേകത.

ഹറമിന് പരിസരത്തുനിന്ന് മസ് കൂത്ത, ജമറാത്ത്, മുസ്ദലിഫ, കുദായി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും ഹറമിലേക്ക് റമദാന്റെ ഭാഗമായി പ്രത്യേക ബസ്സുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ മക്ക ബസ്സും സർവീസ് നടത്തുന്നുണ്ട്. തറാവീഹ് നമസ്കാര സമയങ്ങളിൽ ഹറമിലേക്കുള്ള പ്രധാന വഴികളെല്ലാം അടച്ചിടും. വിവിധ സ്ഥലങ്ങളിൽ നിന്നൊരുക്കി ബസ്സുകൾ ആശ്രയിക്കുന്നതാണ് എളുപ്പത്തിൽ ഹറമിലെത്തി തിരിച്ചുവരാനുള്ള മാർഗം. റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഹറം പരിധിക്ക് പുറത്ത് വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങുകളും കൂടുതൽ സജ്ജീകരിച്ചു. ഇവിടെ നിന്നും ബസ്സുകളിൽ കയറി ഹറമിലേക്കെത്താം. ഇഹ്റാമിലെത്തുന്ന സ്വന്തം വാഹനത്തിൽ ഹറമിലേക്ക് വിടില്ല.

TAGS :

Next Story