രണ്ടു ലക്ഷത്തിലേറെ രൂപ നല്‍കിയിട്ടും സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളെ വഞ്ചിച്ച് ട്രാവല്‍ ഏജന്‍സികള്‍
അത്യാധുനിക സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലിൽ താമസവും ഭക്ഷണവും നൽകാമെന്ന് വാഗ്ധാനം നൽകി കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് കൊണ്ട് വന്ന മലയാളികളെ, കടലിൽ ചെറിയ ഹൗസ് ബോട്ടുകളിലായാണ് താമസിപ്പിച്ചത്. ബോട്ടിനകത്ത് പ്രാഥമികകൃത്യങ്ങൾക്കുളള സൗകര്യങ്ങളോ, നല്ല ഭക്ഷണങ്ങളോ ലഭിക്കാതെ വളരെയേറെ പ്രയാസപ്പെടുന്നതായി യാത്രക്കാർ പറഞ്ഞു.
സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളെ ട്രാവൽ ഏജന്‍റുമാർ വഞ്ചിക്കുന്നതായി പരാതി. ഇതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി മലയാളികൾ ഇടത്താവളങ്ങളിൽ ദുരിതമനുഭവിക്കുന്നുണ്ട്.
അതേസമയം നേരത്തെ യാത്രചെയ്തവരോട് അന്വേഷിക്കാതെയും വിവരങ്ങൾ കൃത്യമായി അറിയാതെയും ഏജന്‍റുമാർക്ക് പണം നൽകരുതെന്ന് അനുഭവസ്ഥർ പറയുന്നു. തട്ടിപ്പുകൾ വ്യാപകമായാൽ കൃത്യമായി പ്രവാസികളെ എത്തിക്കുന്ന ട്രാവൽസുകളുടെയും സർവീസ് പ്രതിസന്ധിയിലാകുമെന്നും ആശങ്കയുണ്ട്.
മാലി വഴി പോകുന്നവരിൽ വലിയൊരു വിഭാഗമാണ് ചൂഷണത്തിനിരയാകുന്നത്. ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലാത്തതിനാൽ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് ഇപ്പോൾ പ്രവാസികൾ സൗദിയിലേക്ക് പ്രവേശിക്കുന്നത്. ഇതിനായി വൻതുക ഈടാക്കി ട്രാവൽ ഏജന്‍റുമാർ നടത്തുന്ന പാക്കേജുകൾ വഴി വരുന്നവർ പലരും വഞ്ചിക്കപ്പെടുന്നതായി അനുഭവസ്ഥർ പങ്കുവെക്കുന്നു. ഇടത്താവളമായി തങ്ങുന്ന രാജ്യങ്ങളിൽ വെച്ചാണ് പലരും വഞ്ചിക്കപ്പെടുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലിൽ താമസവും ഭക്ഷണവും നൽകാമെന്ന് വാഗ്ധാനം നൽകി കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് കൊണ്ട് വന്ന മലയാളികളെ, കടലിൽ ചെറിയ ഹൗസ് ബോട്ടുകളിലായാണ് താമസിപ്പിച്ചത്. ബോട്ടിനകത്ത് പ്രാഥമികകൃത്യങ്ങൾക്കുളള സൗകര്യങ്ങളോ, നല്ല ഭക്ഷണങ്ങളോ ലഭിക്കാതെ വളരെയേറെ പ്രയാസപ്പെടുന്നതായി യാത്രക്കാർ പറഞ്ഞു. തൊട്ടടുത്ത് നിറുത്തിയിട്ടിരുന്ന ഒരു ബോട്ട് മുങ്ങികൊണ്ടിരിക്കുന്ന കാഴ്ചയും നേരിൽ കണ്ടുകൊണ്ട് അപകടകരമായ സാഹചര്യത്തിൽ ഭീതിയോടെ കഴിച്ചുകൂട്ടേണ്ടിവന്നുവെന്നും ഇവർ പറഞ്ഞു. സെർബിയ വഴി കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മലയാളിക്ക് പറയാനുള്ളത് മറ്റൊരു ദുരനുഭവമാണ്. സെർബിയയിലേക്കുള്ള യാത്രയും താമസവും തൃപ്തികരമായിരുന്നെങ്കിലും സൗദിയിലേക്കുള്ള യാത്ര വളറെയേറെ ദുരിതപൂർണ്ണമായിരുന്നു.
പ്രവാസികളുടെ കൂടെയുള്ള ട്രാവൽ ഏജന്‍റനോട് പരാതിപ്പെട്ടപ്പോൾ, കേരളത്തിലെ ട്രാവൽ ഏജന്‍റിന്‍റെ നിർദ്ദേശമനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു മറുപടിയെന്ന് തട്ടിപ്പിന് ഇരയാവര്‍ പറഞ്ഞു. വൻ തുക മുടക്കി മാലിദ്വീപിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് നാട്ടിൽ വെച്ച് ട്രാവൽ ഏജന്‍റ് നൽകുന്നത് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ താമസിക്കുന്നതിനുള്ള ഹോട്ടലുകളുടെ റസിപ്റ്റുകളാണ്. എന്നാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കഴിഞ്ഞ ദിവസം മാലിദ്വീപിലെത്തിയ സംഘത്തിന് താമസിക്കാൻ ഹോട്ടൽ പോലും തയ്യാറാക്കാൻ ട്രാവൽ ഏജന്റ് തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പിന്നീട് പലയിടങ്ങളിലായി താൽക്കാലിക കേന്ദ്രങ്ങളിലാണ് ഇവർ താമസിച്ചത്.
1,60,000 മുതൽ 2,30,000 രൂപ വരെ ഈടാക്കിയ ശേഷമാണ് ട്രാവൽ ഏജന്‍റുമാർ പ്രവാസികളെ വഞ്ചിക്കുന്നതെന്നാണ് പരാതി. യാത്ര പ്രതിസന്ധിമൂലം ജോലി സ്ഥലത്തേക്ക് തിരിച്ചുവരാനാകാതെ മാസങ്ങളോളം ദുരിതമനുഭവിച്ചവരെയാണ് വീണ്ടും കൊള്ളയടിക്കുന്നത്. ട്രാവൽ ഏജന്‍റുകളുടെ വാഗ്ധാനങ്ങൾ കണ്ട് പണം കൊടുക്കുന്നതിന് മുമ്പ് അവർ വഴി നേരത്തെ യാത്രചെയ്ത് സൗദിയിലെത്തിയ ആളുകളുടെ പേര് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയ ശേഷം മാത്രം പാക്കേജുകൾ തെരഞ്ഞെടുത്താൽ ഒരു പരിധിവരെ ഈ വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഒപ്പം, യാത്രാ നിബന്ധനകൾ കൃത്യമായി മനസിലാക്കിയാൽ പണം നഷ്ടപ്പെടാതിരിക്കാനും സാധിക്കും. പേരും വിലാസവുമില്ലാത്ത ട്രാവൽസുകളിൽ നിന്നാണ് കൂടുതൽ പേരും ഏജന്‍റുമാർ മുഖേന വഞ്ചിക്കപ്പെടുന്നത്.
Adjust Story Font
16