സൗദിയിലെത്തി നിയമകുരുക്കിലായ മലയാളിയുൾപ്പെടെയുള്ള വനിതകൾ മടങ്ങി
ഇന്ത്യൻ എംബസിയുടെയും സാമുഹ്യ പ്രവർത്തകരുടെയും സഹായത്താൽ എക്സിറ്റ് നേടിയാണ് മടക്കം
സൗദിയിൽ വീട്ട് ജോലിക്കെത്തി നിയമകുരുക്കിലകപ്പെട്ട മലയാളിയുൾപ്പെടെയുള്ള രണ്ട് വനിതകൾ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസിയുടെയും സാമുഹ്യ പ്രവർത്തകരുടെയും സഹായത്താൽ എക്സിറ്റ് നേടിയാണ് മടക്കം.
ഒന്നര വർഷം മുമ്പ് വീട്ട് ജോലിക്കെത്തിയതാണ് എറണാകുളം പള്ളുരുത്തി സ്വദേശി. ഒരു വർഷത്തോളം സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്ത ഇവരെ ഏജന്റിനെ തിരിച്ചേൽപ്പിച്ചു. ഏജന്റ് പിന്നീട് പല വീടുകളിൽ ജോലിക്ക് നിർത്തിയെങ്കിലും ഏറെ പ്രയാസം സഹിക്കേണ്ടി വന്നതിനാൽ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ എംബസിയിൽ അഭയം തേടി. എംബസി ഇവരെ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് സാമൂഹ്യ പ്രവർത്തകയായ മഞ്ജു മണിക്കുട്ടന് കൈമാറി. കൂടെ സമാനമായ രീതിയിൽ എംബസിയിലെത്തിയ വെസ്റ്റ് ബങ്കാൾ സ്വദേശിനിയെയും കൈമാറി.
ദമ്മാം തർഹീൽ വഴി ഇരുവരുടെയും എക്സിറ്റ് നടപടികൾ പൂർത്തിയാക്കി ഇന്ത്യൻ എംബസി വിമാന ടിക്കറ്റുകൂടി എടുത്ത് നൽകിയതോടെ കഴിഞ്ഞ ദിവസം ഇരുവരും നാട്ടിലേക്ക് മടങ്ങി.
Adjust Story Font
16