യുഎഫ്.സി ഇഫ്ത്താർ പാർട്ടി നടത്തി
മജീദ് ബക്സർ, അബ്ദു കരുവാരക്കുണ്ട്, അസ്ഹർ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂർ എന്നിവർ റമദാൻ പ്രഭാഷണം നടത്തി

റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇഫ്ത്താർ പാർട്ടി സംഘടിപ്പിച്ചു. ബത്തയിലെ ഗുറാബിയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മജീദ് ബക്സർ, അബ്ദു കരുവാരക്കുണ്ട്, അസ്ഹർ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂർ എന്നിവർ റമദാൻ പ്രഭാഷണം നടത്തി. ജാഫർ ചെറുകര സ്വാഗതവും മൻസൂർ പകര നന്ദിയും പറഞ്ഞു.
ചെറിയാപ്പു മേൽമുറി, ഹകീം, ജാനിസ് പൊന്മള, ജസീം, റഫ്‌സാൻ കുരുണിയൻ, ഷബീർ, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസൽ പാഴൂർ,അൻസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇഫ്ത്താർ വിരുന്നിനായി യുഎഫ്.സി ഫാമിലിയിലെ സ്ത്രീകൾ തയ്യാറാക്കിയ സ്‌നാക്സും വിഭവങ്ങളുമാണ് നൽകിയത്.
യുഎഫ്.സി ഫുട്‌ബോൾ ക്ലബ് സമാഹരിച്ച സഹായധനം നാട്ടിലെ ഒരു ചികിത്സാ ഫണ്ടിലേക്ക് നൽകാനായത് എല്ലാവർക്കും സന്തോഷം നൽകുന്ന നേട്ടമാണെന്നും അതിൽ പങ്കെടുത്ത എല്ലാ കൂട്ടായ്മ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.
Adjust Story Font
16