Quantcast

സൗദി സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും കുറവ്

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്ത്‌വിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-03-30 18:13:47.0

Published:

30 March 2023 3:46 PM GMT

Unemployment rate among Saudi nationals drops again, gulf news, സൗദി സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും കുറവ്, ഗള്‍ഫ് വാർത്തകള്‍
X

ദമ്മാം: സൗദിയിൽ സ്വദേശികൾക്കിടിയിലെ തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം അവസാന പാദത്തിലവസാനിച്ച കണക്കുകളിലാണ് കുറവ് അനുഭവപ്പെട്ടത്. 2022 അവസാന പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനം തോതിൽ കുറഞ്ഞു. തൊട്ട് മുമ്പത്തെ പാദത്തിലിത് 9.9 ശതമാനമായിരുന്നിടത്താണ് വലിയ കുറവ്.

സൗദി യുവതി-യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന തൊഴിലില്ലായമ പരിഹരിക്കുന്നതിന് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഫലപ്രാപ്തി കൈവരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്ത്‌വിട്ടത്. വനിതകൾക്കിടയിലാണ് നിരക്കിൽ വലിയ കുറവ് അനുഭവപ്പെട്ടത്. 20.5ശതമാനമായിരുന്ന തൊഴിലില്ലായമ 15.4ശതമാനമായി കുറഞ്ഞു. പുരുഷൻമാർക്കിടയിലെ തൊഴിലില്ലായമ നിരക്ക് 4.3ൽ നിന്നും 4.2ആയും കുറഞ്ഞു.



TAGS :

Next Story