സെകനന്റ് വാഹന വിൽപനക്കും മൂല്യവർധിത നികുതി ഏർപ്പെടുത്തി
സൗദിയിലെ വാഹന വിപണികളിൽ മുഖ്യ പങ്ക് വഹിക്കുന്ന സെകനന്റ് വാഹന വിൽപനക്കും മൂല്യവർധിത നികുതി ഏർപ്പെടുത്തി. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് ആതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും.
സെകനന്റ് വാഹനങ്ങളുടെ വിൽപ്പന-വാങ്ങലുകൾ നടത്തുന്ന ഷോറൂമുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമാണ് നിയമം ബാധകമാകുക.
ഉപഭോക്താവിൽ നിന്നും സ്ഥാപനം വാങ്ങിയ വിലയും വിൽപ്പന നടത്തിയ വിലയും തമ്മിലുള്ള വെത്യാസം, നേടിയ ലാഭം എന്നിവ കണക്കാക്കിയാണ് വാറ്റ് തീരുമാനിക്കുക. സ്ഥാപനങ്ങൾ നേടുന്ന ലാഭവിഹിതത്തിനാണ് വാറ്റ് കണക്കാക്കുക. വാഹനത്തിന്റെ മൊത്തം വിൽപ്പന വില വാറ്റ് പരിധിയിൽ ഉൾപ്പെടില്ല.
Next Story
Adjust Story Font
16