Quantcast

മക്കയിലെത്തിയ മലയാളി ഹാജിമാർക്ക് ഊഷ്മള സ്വീകരണം നൽകി വിഖായ

ഇന്നലെ പുറപ്പെട്ട ഹാജിമാർ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ജിദ്ദ എയർപോർട്ടിൽ എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2024-05-21 20:30:20.0

Published:

21 May 2024 5:51 PM GMT

മക്കയിലെത്തിയ മലയാളി ഹാജിമാർക്ക് ഊഷ്മള സ്വീകരണം നൽകി വിഖായ
X

മക്ക: കേരളത്തിൽ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി വിഖായ. ഹാജിമാരുടെ താമസസ്ഥലമായ അസീസിയിലെ 182 -ാം ബിൽഡിങ്ങിൽ വെച്ചാണ് സ്വീകരണം നൽകിയത്. ഇന്നലെ പുറപ്പെട്ട ഹാജിമാർ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ജിദ്ദ എയർപോർട്ടിൽ എത്തിയത്.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം എത്തിയത് മുതൽ ഹറമിലും അസീസിയയിലും ഹാജിമാർ ബസ്സ് കയറുന്ന ബാബ് അലി , മഹബ്ബസ് ജിന്ന് , അജിയാദ് തുടങ്ങിയ സ്ഥലങ്ങളിലും മോണിംഗ്, ആഫ്റ്റർ നൂൺ ഈവനിംഗ് , നൈറ്റ് , മെഡിക്കൽ വിംഗ് തുടങ്ങിയ ബാച്ചുകളിലായി മുന്നൂറോളം പ്രവർത്തകർ സജീവമാണ്.

ഇന്ത്യൻ എംബസി ഓഫീസർമാരും മുത്തവഫും എസ്.ഐ.സി വിഖായ , കെ.എം.സി.സി , ഒ.ഐ.സി.സി , നവോദയ , തനിമ , ആർ.എസ്.സി തുടങ്ങിയ വിവിധ സന്നദ്ധ സേവന സംഘങ്ങളും ചേർന്ന് ഗിഫ്‌റുകളും , മുസല്ല , മധുര പലഹാരങ്ങൾ തുടങ്ങിയവ നൽകി ആദ്യ സംഘത്തെ സ്വീകരിച്ചു.

സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റിയുടെ കിഴിൽ മീനയിലേക്ക് മദീന , ജിദ്ദ , റിയാദ് , ദമാം , തായിഫ് തുടങ്ങിയ വിവിധ പ്രവശ്യകളിൽ നിന്നായി ആയിരത്തിൽ പരം പ്രവർത്തകർ എത്തിച്ചേരുമെന്ന് നേതാക്കൾ അറിയിച്ചു. എസ്.ഐ.സി നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി , ഹറമൈൻ സോൺ പ്രസിഡന്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര, സയ്യിദ് മൻസൂർ തങ്ങൾ , മുനീർ ഫൈസി മാമ്പുഴ, മക്ക വിഖായ ഹജ്ജ് സമിതി ചീഫ് കോർഡിനേറ്റർ നൗഫൽ തേഞ്ഞിപ്പാലം , ജോയിന്റ് കൺവീനർ ഇബ്രാഹീം പാണാളി , സക്കീർ കോഴിച്ചെന , ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട് , വൈസ് ക്യാപ്റ്റന്മാരായ യൂസഫ് കൊടുവള്ളി , ഫിറോസ് ഖാൻ ആലത്തൂർ , മുഹമ്മദ് കാടാമ്പുഴ എമർജൻസി ടീം അംഗങ്ങളായ ബഷീർ അഗ , നിസാർ ചുള്ളിയോട് , മരക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story