സൗദിയിലെത്തിയ സന്ദര്‍ശകര്‍ ചെലവഴിച്ചത് 25,000 കോടി റിയാല്‍
കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത് 10.7 കോടി സന്ദര്‍ശകര്‍
ദമ്മാം: കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ വിദേശ സന്ദര്‍ശകര്‍ രാജ്യത്ത് ചെലവഴിച്ചത് 25,000 കോടി റിയാല്‍. സൗദിയുടെ മൊത്തം ജി.ഡി.പിയുടെ നാല് ശതമാനം വരുമിത്. ഒപ്പം എണ്ണയിതര ജി.ഡി.പിയുടെ ഏഴ് ശതമാനവും ഇതുവഴി ലഭ്യമായതായും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ 10.7 കോടി വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. സൗദി ടൂറിസം മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
സൗദിയുടെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ പോയ വര്‍ഷം വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്തരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവിലുണ്ടായ വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം സൗദി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. സൗദിയുടെ ടൂറിസം മേഖല കോവിഡിന് മുമ്പുള്ള വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 122 ശതമാനം വര്‍ധനവാണ് പോയവര്‍ഷം രേഖപ്പെടുത്തിയത്.
Adjust Story Font
16