സൗരോർജത്തിലൂടെ ജലശുദ്ധീകരണം; കൂറ്റൻ പ്ലാൻറ് നിർമിക്കാൻ ദുബൈ
ആദ്യ ഘട്ട നിർമാണത്തിന് സൗദി അറേബ്യൻ കമ്പനിക്ക് അധികൃതർ കരാർ കൈമാറി
ദുബൈയിൽ സൗരോർജം ഉപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിക്കുന്ന കൂറ്റൻ പ്ലാന്‍റ് വരുന്നു. ദുബൈ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഘട്ട നിർമാണത്തിന് സൗദി അറേബ്യൻ കമ്പനിക്ക് അധികൃതർ കരാർ കൈമാറി.
സൗദി അറേബ്യയിലെഎ.സി.ഡബ്ല്യു.എ എന്നകമ്പനിയാണ് 91.4 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന കടൽവെള്ള ശുദ്ധീകരണ പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണത്തിന് കരാർ സ്വന്തമാക്കിയത്. പ്രതിദിനം 180 ദശലക്ഷം ഗാലൻ ശുദ്ധജലം ഉത്പാദിപ്പിക്കാൻ പ്രാപ്തിയുള്ള പ്ലാന്‍റിന്‍റെ നിർമാണവും പ്രവർത്തനവും സൗദി കമ്പനി ഏറ്റെടുത്തു.
ദീവയുടെ ആദ്യ സ്വതന്ത്ര ജല ശുദ്ധീകരണ പദ്ധതിയാണിത്. പ്ലാന്‍റ് നിർമിക്കുന്നതിനായി 29 അന്താരാഷ്ട്ര കമ്പനികളിൽ ടെന്റർ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 18ന് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ആറു കമ്പനികളുടെ പേരുകൾ പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്ത സൗദി അറേബ്യയുടെ എ.സി.ഡബ്ല്യൂ.എക്ക് കരാർ നൽകുകയായിരുന്നു. പ്രതിദിനം 490 ഗാലൺ ഉപ്പുവെളളം സംസ്കരിക്കാനുള്ള സംവിധാനം നിലവിൽ ഉണ്ട്.
2026ൽ പുതിയ പ്ലാന്‍റ് പൂർത്തിയാവുന്നതോടെ ഉത്പാദനം പ്രതിദിനം 670 ഗാലൺ ആയി ഉയരും. 2030 ഓടെ 100 ശതമാനം ഉപ്പുവെള്ള സംസ്കരണം യാഥാർഥ്യമാകുമെന്ന്ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ്മുഹമ്മദ്അൽ തായർ പറഞ്ഞു. പദ്ധതികൾ പൂർണമായും പൂർത്തിയാകുന്നതോടെ പ്രതിദിന ജലശുദ്ധീകരണ തോത് 490 ഗാലണിൽ നിന്ന് 730 ഗാലണിൽ എത്തിച്ചേരും.
Adjust Story Font
16