വേദിയിലെ പെൺവിലക്ക്: സമസ്തക്ക് അവരുടേതായ നിലപാടുകളെടുക്കാമെന്ന് പി.എം.എ സലാം
മതസംഘടനകളുടെ നിലപാടുകളിൽ മുസ്ലിംലീഗ് ഇടപെടില്ലെന്നും പി.എം.എ സലാം
പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ വിഷയത്തിൽ സമസ്തക്ക് സമസ്തയുടേതായ നിലപാട് പുലർത്താമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ജനപിന്തുണ ഇല്ലാത്തതുകൊണ്ടാണ് പാർട്ടിക്കാർ അല്ലാത്തവരെ സിപിഎം സ്ഥാനാർത്ഥികൾ ആക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗദിയിൽ ഏർപ്പെടുത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,
സൗദിയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയതായിരുന്നു പിഎംഎ സലാം. പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകർക്കുവേണ്ടി പാർട്ടി കേസ് നടത്തിയിട്ടുണ്ടെന്നും ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു. സ്വന്തം ചിന്താഗതിയെ പ്രതിനിധീകരിക്കുന്ന ആളുകളെ തിരഞ്ഞെടുപ്പിൽ നിർത്താൻ സിപിഎമ്മിന് ഭയമാണെന്ന് തൃക്കാക്കര തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മതസംഘടനകളുടെ നിലപാടുകളിൽ മുസ്ലിംലീഗ് ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംസിസി നേതാക്കളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Adjust Story Font
16