ജി.സി.സി മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുക്കുന്ന ഗസ്സ യോഗത്തിന് റിയാദിൽ തുടക്കം
ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തും.
റിയാദ്: ജി.സി.സി മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുക്കുന്ന ഗസ്സ യോഗത്തിന് റിയാദിൽ തുടക്കം. ഗസ്സയിലെ പ്രതിസന്ധി കുറയ്ക്കാനും അവശ്യ സാധനങ്ങൾ എത്തിക്കാനും യു.എസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു.
ലോക എകണോമിക് ഫോറത്തിന്റെ പ്രധാന അജണ്ട ഗസ്സ തന്നെ ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഖത്തർ, ജോർദാൻ, ഈജിപ്ത് വിദേശകാര്യമന്ത്രിമാരുമായി ബ്ലിങ്കൻ ചർച്ച നടത്തി. ഗസ്സ പ്രതിസന്ധി പശ്ചിമേഷ്യയെ മൊത്തത്തിൽ ബാധിക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തുന്നത്. യോഗം ഇന്ന് രാത്രി വരെ തുടരും.
Next Story
Adjust Story Font
16