യൂത്ത് ഇന്ത്യ യീല്ഡ് ബിസിനസ്സ് അവാർഡുകൾ സമ്മാനിച്ചു
യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസിന്റെ കീഴിലുള്ള യൂത്ത് ഇന്ത്യ ഇനീഷ്യേറ്റീവ്, ലേണിങ് ആന്റ് ഡവലപ്മെന്റ് (യീല്ഡ്)ന്റെ നേതൃത്വത്തിൽ ദമ്മാമ്മിൽ സംഘടിപ്പിച്ച യീല്ഡ് ബിസിനസ്സ് അവാർഡ് 2023 സമാപിച്ചു.
മീഡിയാവൻ മാനേജിങ് ഡയരക്ടർ സി. ദാവൂദ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ മാറിയ സാഹചര്യത്തിൽ മലയാളികളായ മികച്ച യുവസംരഭകരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ബിസിനസ്സ് മേഖലയിലേക്ക് കടന്നുവരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘടപ്പിച്ച ബിസിനസ് അവാർഡിൽ സൗദിയിലെ വിവിധ മേഖലകളിൽ മികച്ച ബിസിനസ്സ് സംരഭകരായുള്ള നൂറോളം യുവസംരഭകരാണ് രജിസ്റ്റർ ചെയ്തത്.
ഇവരിൽ നിന്നും വ്യത്യസ്ത മേഖലകളിൽ മികച്ച് നിൽക്കുന്ന ഏഴുപേർക്കാണ് യീല്ഡ് ബിസിനസ്സ് അവാർഡ് 2023 സമ്മാനിച്ചത്. ഇവന്റ് അംബാസഡർ ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദീഖ് അഹ്മദ് കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നോമിനേഷൻ സ്വീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
അവാർഡ് ചടങ്ങിൽ സൗദിയിലെ പുതിയ ബിസിനസ്സ് മേഖലയിൽ ഉണ്ടായ മാറ്റങ്ങളും ഭാവിയിൽ കാത്തിരിക്കുന്ന പ്രതീക്ഷകളും വെല്ലുവിളികളും തുടങ്ങിയ വിഷയത്തിൽ ടാസ് ആന്റ് ഹാംജിത്ത് ഫൗണ്ടറും മാനേജ്മെന്റ് ഉപദേശകനുമായ അഹ്സൻ അബ്ദുല്ല സംസാരിച്ചു.
ശേഷം നടന്ന പാനൽ ചർച്ചയിൽ ഫഹദ് അൽതുവൈജിരി (സി.ഇ.ഒ ആന്റ് ഓണർ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്), സാജിദ് പാറക്കൽ (സീനിയർ ക്രഡിറ്റ് മാനേജർ ബാങ്ക് അൽജസീറ), സുഹൈൽ അബ്ദുല്ല (ഗ്രൂപ് വി.പി സ്ട്രാറ്റജി ആന്റ് ഇൻവെസ്റ്റ്മെന്റ്, ഹോട്ട് പാക്ക്) എന്നിവർ പങ്കെടുത്തു.
പാനൽ ചർച്ച ഓറിയോനെഡ്ജ് ഐറ്റി സൊലൂഷൻസ് ആന്റ് സർവീസസ് സി.ഇ.ഒ റഷീദ് ഉമർ മോഡറേറ്റ് ചെയ്തു. വൈവിദ്ധ്യം നിറഞ്ഞ സംരംഭകത്വ ശൈലികളിലൂടെ മികവ് തെളിയിച്ച ഏഴ് യുവ സംരംഭകർക്കാണ് അവാർഡ് നൽകിയത്.
ഫാദിൽ അഹ്മദ് പാലയാട്ട് (പാല്മേറ്റ് ടെക്നോളജീസ്), ശുറൈൽ റഹ്മാൻ (പെട്രോബ്ലന്റ്), കെ. അബ്ദുൽ നിഷാദ് (അറേബ്യൻ ഹോറിസോൺ), സബ്ന നെച്ചിയെങ്ങൽ (അറബ് ഇൻവെസ്റ്റേഴ്സ് ചോയ്സ്), അറഫാത്ത് വി (അൽ നഹ്ദ), അബ്ദുൽ ഖാദിർ മുജീദുദ്ദീൻ (ഡിസർട്ട് സൈഡ്സ് ഇന്റർനാഷനൽ), നിസാമുദ്ദീൻ, ബിൻസ്റ്റിൻ (ഫോക്കസ്ലൈൻ ഷിപ്പിങ് കമ്പനി) എന്നിവരാണ് അവാർഡ് ജേതാക്കൾ.
ലൈഫ് അച്ചീവ്മെന്റ് അവാർഡ്, ഇവന്റ് അംബാസഡർ കൂടിയായ ഡോ. സിദ്ദീഖ് അഹമ്മദിന് (ഇറാം ഗ്രൂപ്പ്) നൽകി. ഫഹദ് അൽതുവൈജിരി (സി.ഇ.ഓ ആന്റ് ഓണർ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്) യൂത്ത്് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് രക്ഷാധികാരി അൻവർ ഷാഫി, യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് സഫ്വാൻ, ജനറൽ സെക്രട്ടറി ബിനാൻ ബഷീർ, യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ഷെമീർ പത്തനാപുരം, അൽഖോബാർ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ത്വയ്യിബ്, ജുബൈൽ ചാപ്റ്റർ പ്രസിഡിന്റ് അബ്ദുല്ല സഈദ് എന്നിവർ അവാർഡുകൾ സമ്മാനിച്ചു. യീൽഡ് കൺവീനർ റയ്യാൻ മൂസ അവതരാകനായിരുന്നു. പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം അയ്മൻ സഈദ് ഖുർആൻ പാരായണം ചെയ്തു.
Adjust Story Font
16