Quantcast

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ സൗദിക്ക് നേട്ടം; മിഡിലിസ്റ്റിലെ ആദ്യ 100 കമ്പനികളില്‍ മൂന്നിലൊന്നും സൗദിയില്‍

ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൗദി അറാംകോയും രണ്ടാമത് സൗദിയുടെ തന്നെ സാബിക് കമ്പനിയുമാണുള്ളത്

MediaOne Logo

Web Desk

  • Updated:

    15 Jun 2023 5:02 PM

Published:

15 Jun 2023 4:52 PM

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ സൗദിക്ക് നേട്ടം; മിഡിലിസ്റ്റിലെ ആദ്യ 100 കമ്പനികളില്‍ മൂന്നിലൊന്നും സൗദിയില്‍
X

ദമ്മാം: മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും ശക്തമായ നൂറ് കമ്പനികളില്‍ മൂന്നിലൊന്നും സൗദിയില്‍. ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ റാങ്കിങ് പട്ടികയിലാണ് സൗദിക്ക് നേട്ടം. സൗദിയില്‍ നിന്നുള്ള മുപ്പത്തിമൂന്ന് കമ്പനികളാണ് പട്ടികയില്‍ ഇടം നേടിയത്. ഒന്നാം സ്ഥാനത്ത് സൗദി അറാംകോയും രണ്ടാമത് സൗദിയുടെ തന്നെ സാബിക് കമ്പനിയുമാണുള്ളത്.

വില്‍പന, മൊത്തം ആസ്തി, ആദായം, 2023 ഏപ്രില്‍ 30 ലെ മാര്‍ക്കറ്റ് ക്ലോസിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഒപ്പം വിപണി മൂല്യം, കറന്‍സി വിനിമയ നിരക്ക്, കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് എന്നിവ കൂടി മാനദണ്ഡമായി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. മിഡിലിസ്റ്റിലെ ഏറ്റവും ശക്തമായ കമ്പനികളെ തരംതിരിച്ചാണ് ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിലെ ആദ്യ നൂറില്‍ 33 ഉം സൗദിയിലാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയില്‍ നിന്ന് 28 ഉം മൂന്നാം സ്ഥാനത്തുള്ള ഖത്തറില്‍ നിന്ന് 16 ഉം കമ്പനികള്‍ പട്ടികയില്‍ ഇടം നേടി. സൗദിയുടെ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. രണ്ടാം സ്ഥാനത്ത് സൗദി പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കും, മൂന്നാം സ്ഥാനത്ത് ഖത്തറിലെ ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പും നാലാം സ്ഥാനത്ത് സൗദിയിലെ സൗദി നാഷണല്‍ ബാങ്കും ഇടം നേടി. മിഡിലിസ്റ്റിലെ ഏറ്റവും ശക്തമായ പത്തു കമ്പനികളുടെ പട്ടികയെടുത്താല്‍ പകുതിയും സൗദിയിലാണ് സ്ഥിതി ചെയ്യുന്നത്.

TAGS :

Next Story