ദുബൈയില്‍ സ്കൂളുകള്‍ തുറക്കുന്നു
നിലവിൽ ദുബൈയിലെ 96ശതമാനം അധ്യാപകരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 12മുതൽ 17വരെ പ്രായമുള്ള കുട്ടികളിൽ 70ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായും സമിതി വ്യക്തമാക്കി.
ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ആഗസ്റ്റ് 29മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക് നേരിട്ടും അല്ലാതെയും പങ്കെടുക്കാം. ഒക്ടോബർ മൂന്നോടെ ദുബൈയിലെ സ്കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട് സ്കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും.
നിലവിൽ ദുബൈയിലെ 96ശതമാനം അധ്യാപകരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 12മുതൽ 17വരെ പ്രായമുള്ള കുട്ടികളിൽ 70ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായും സമിതി വ്യക്തമാക്കി. ശക്തമായ ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിച്ചുകൊണ്ടാകണം സ്കൂളുകളിൽ കുട്ടികളെയും ജീവനക്കാരെയും പ്രവേശിപ്പിക്കേണ്ടത്. സ്കൂൾ മാനേജ്മെന്റുകളുടെയും രക്ഷിതാക്കളുജടെയും അഭിപ്രായം തേടിയാണ് അധികൃതർ ഈ തീരുമാനം എടുത്തത്. സാധാരണഗതിയിലേക്ക് മാറുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടിയെന്ന് ദുരന്തനിവാരണ സമിതി ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
മുൻകരുതൽ നടപടികളും ആരോഗ്യ മാനദണ്ഡങ്ങളും കാര്യക്ഷമമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദുബൈയിലെ വിദ്യാഭ്യാസ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ കമ്മിറ്റി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം ദുബൈ സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകൾ വ്യക്തമാക്കുന്ന നിർദേശങ്ങൾ ദുബൈ വിദ്യഭ്യാസ വകുപ്പും പുറത്തിറക്കി. ഇതനുസരിച്ച് വാക്സിൻ സ്വീകരിക്കണമെന്നോ നിശ്ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ പ്രവേശനത്തിന് മാനദണ്ഡമല്ല. ഒക്ടോബർ മൂന്നോടെ വിദൂരപഠനം നടത്താൻ വിദ്യാർഥി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Adjust Story Font
16