Quantcast

ശൈഖ് അഹമ്മദ് അൽ നവാഫ് അല്‍ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു

നിലവില്‍ കാവൽ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്

MediaOne Logo

Web Desk

  • Updated:

    2023-06-14 18:09:56.0

Published:

14 Jun 2023 6:06 PM GMT

ശൈഖ് അഹമ്മദ് അൽ നവാഫ് അല്‍ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു
X

കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നതിനാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നാമനിർദേശം ചെയ്യുക.കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം ജൂണ്‍ 20 നാണ് ചേരുന്നത്.പുതിയ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും അന്ന് നടക്കും. നിലവിലുള്ള മന്ത്രിമാരിൽ വലിയ മാറ്റം പുതിയ കാബിനറ്റിലും ഉണ്ടാകില്ലെന്നാണ് സൂചന. അതേമസയം, പുതിയ എംപിമാരിൽ നിന്ന് രണ്ടുപേരെങ്കിലും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ.

കുവൈത്ത് ഭരണഘടനപ്രകാരം കുറഞ്ഞത് ഒരു എം.പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തൽ നിർബന്ധമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് അഞ്ചാം തവണയാണ് ശൈഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ രാജിയെ തുടർന്ന് 2022 ലാണ് 67 കാരനായ ഷെയ്ഖ് ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് ആദ്യമായി ചുമതലയേല്‍ക്കുന്നത്. 1956 ൽ ജനിച്ച ശൈഖ് അഹമ്മദ്, അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ പുത്രനാണ്. കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ശൈഖ് അഹമ്മദ് കൊമേഴ്‌സിൽ ബിരുദം നേടിയത്. 2014 അഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലെഫ്റ്റ്നനന്റ്‌ ജനറായി വിരിമിച്ച ശൈഖ് അഹമ്മദ് ഹവല്ലി ഗവര്‍ണ്ണറായും നാഷണല്‍ഗാര്‍ഡ് ഉപമേധാവിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഉപ പ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS :

Next Story