Quantcast

ജിദ്ദയിൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്; അക്രമിയും യുഎസ് സുരക്ഷാ ജീവനക്കാരനും മരിച്ചു

2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-29 15:56:15.0

Published:

29 Jun 2023 3:53 PM GMT

Shooting near consulate in Jeddah, The assailant and the security guard died, us consulate, latest malayalam news, ജിദ്ദയിൽ കോൺസുലേറ്റിന് സമീപം വെടിവെയ്പ്പ്, അക്രമിയും സുരക്ഷാ ജീവനക്കാരനും മരിച്ചു, യു.എസ് കോൺസുലേറ്റ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

ജിദ്ദ: ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപം വെടിവെപ്പിൽ രണ്ട് മരണം. യുഎസ് കോൺസുലേറ്റ് സുരക്ഷാ വിഭാഗത്തിലെ ഗാർഡും അക്രമിയുമാണ് പരസ്പരമുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൗദി അറേബ്യയും യുഎസും അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 6.45നാണ് ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനരികിൽ വെടിവെപ്പുണ്ടായത്. തോക്കുമായെത്തിയ ആൾ കാറിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടതോടെ യുഎസ് കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശിയായ ഗാർഡ് വെടിവെച്ചു. ഇതോടെ അക്രമിയും ഇയാള്‍ക്കെതിരെ നിറയൊഴിച്ചു. യുഎസ് സുരക്ഷാ വിഭാഗത്തിന്റെ വെടിയേറ്റ് അക്രമി മരിച്ചു. വെടിയുണ്ടയേറ്റ നേപ്പാൾ സ്വദേശിയായ ഗാർഡും മരണപ്പെട്ടു. സംഭവത്തിൽ സൗദിയുടെ അന്വേഷണത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതായി യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.

TAGS :

Next Story