ഖത്തർ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾക്ക് ശ്രീലങ്ക താത്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ചു
അതിനിടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓസ്ട്രേലിയ ക്വാറന്‍റൈന്‍ നിബന്ധന ഒഴിവാക്കി നല്‍കി.
ഖത്തർ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾക്ക് ശ്രീലങ്ക താത്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൌദി അറേബ്യ, ഒമാന്‍ ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ ഇതോടെ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരും.
അതിനിടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓസ്ട്രേലിയ ക്വാറന്‍റൈന്‍ നിബന്ധന ഒഴിവാക്കി നല്‍കി. ഖത്തറിലെ ഓസ്ട്രിയന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ഷെങ്കണ്‍ വിസയുള്ളവര്‍ക്ക് മാത്രമേ ഓസ്ട്രിയയിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഓസ്ട്രിയയിലേക്ക് വരാം. എന്നാല്‍ പത്ത് ദിവസത്തെ ക്വാറന്‍ററൈന്‍ നിര്‍ബന്ധമാണ്.
Adjust Story Font
16