Quantcast

യു.എ.ഇയിൽ നികുതി വെട്ടിപ്പ് തടയാൻ കർശന പരിശോധന.

നികുതി നിയമം പാലിക്കാതെ വിവിധ സ്ഥാപനങ്ങൾ 130 ദശലക്ഷം ദിർഹത്തിലേറെ കുടിശ്ശിക വരുത്തിയെന്നും അതോരിറ്റി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-07-22 18:48:06.0

Published:

22 July 2022 4:58 PM GMT

യു.എ.ഇയിൽ നികുതി വെട്ടിപ്പ് തടയാൻ കർശന പരിശോധന.
X

യു.എ.ഇയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 1,213 നികുതി വെട്ടിപ്പുകൾ കണ്ടെത്തിയതായി ഫെഡറൽ ടാക്സ് അതോറിറ്റി. നികുതി നിയമം പാലിക്കാതെ വിവിധ സ്ഥാപനങ്ങൾ 130 ദശലക്ഷം ദിർഹത്തിലേറെ കുടിശ്ശിക വരുത്തിയെന്നും അതോരിറ്റി വ്യക്തമാക്കി.

മൂല്യവർധിത നികുതി, എക്സൈസ് നികുതി വെട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി മുന്നോട്ടുപോവുകയാണ് യു.എ.ഇ ഫെഡറൽ ടാക്സ് അതോരിറ്റി. കഴിഞ്ഞ ആറുമാസത്തിനിടെ നികുതി നിയമത്തിലെ വീഴ്ചകൾ കണ്ടെത്താൻ 9,948 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. സാമ്പത്തിക മന്ത്രാലയം, ഐ.സി.പി.എ, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടയായിരുന്നു പരിശോധന.

ഡിജിറ്റൽ നികുതി മുദ്രകളില്ലാത്ത 5.5 ദശലക്ഷം പുകയില ഉൽപന്നങ്ങൾ അതോരിറ്റി പിടിച്ചെടുത്തു. നികുതിചട്ടം ലംഘിച്ച 1.07 ദശലക്ഷം ശീതളപാനീയം, കോള തുടങ്ങിയവയുടെ പാക്കറ്റുകളും കണ്ടെത്തി. മൊത്തം 130. 4 ദശലക്ഷം ദിർഹമിന്റെ നികുതി കുടിശ്ശികയാണ് നിയമലംഘനങ്ങൾ വഴിയുണ്ടായത്. 1231 നിയമലംഘനങ്ങൾ കണ്ടെത്തിയതിന് പുറമെ നികുതി രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ച 404 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

പുകയില ഉൽപന്നങ്ങൾ, മധുരം ചേർത്ത പാനീയങ്ങൾ, കോളകൾ എന്നിവക്ക് ഏർപ്പെടുത്തിയ എക്സൈസ് നികുതി രാജ്യത്ത് ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാൻ സഹായകമായിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധന കൂടുതൽ കർശനമാണ്. കഴിഞ്ഞവർഷം 4,878 പരിശോധനകളാണ് അതോറിറ്റി നടത്തിയതെങ്കിൽ ഈവർഷം അത് 104 ശതമാനം വർധിപ്പിച്ച് 9,948 പരിശോധനകളാക്കിയെന്നും അതോരിറ്റി വ്യക്തമാക്കി.

TAGS :

Next Story