Quantcast

സൗദിയിൽ ചൈനീസ് പ്രസിഡന്റിന് ലഭിച്ചത് സമീപകാലത്തെ ഏറ്റവും മികച്ച വരവേൽപ്

രാജകൊട്ടാരത്തിൽ സൗദി കിരീടാവകാശിയായിരുന്നു ഒപ്പമുണ്ടായിരുന്നത്.

MediaOne Logo

Web Desk

  • Published:

    8 Dec 2022 6:06 PM GMT

സൗദിയിൽ ചൈനീസ് പ്രസിഡന്റിന് ലഭിച്ചത് സമീപകാലത്തെ ഏറ്റവും മികച്ച വരവേൽപ്
X

റിയാദ്: സൗദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിന് മികച്ച സ്വീകരണമാണ് സൗദിയിൽ ലഭിച്ചത്. സൗദിയുടെ അതിർത്തിയിലേക്ക് പ്രവേശിച്ചതു മുതൽ വിമാനങ്ങളായിരുന്നു അകമ്പടി. രാജകൊട്ടാരത്തിൽ സൗദി കിരീടാവകാശിയായിരുന്നു ഒപ്പമുണ്ടായിരുന്നത്.

ഇടഞ്ഞുനിൽക്കുന്നവർക്ക് മുന്നിൽ സമീപകാലത്തെ ഏറ്റവും മികച്ച സ്വീകരണമൊരുക്കിയാണ് സൗദി ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചത്.

റിയാദിലെ രാജകൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ, സൗദി റോയൽ ഗാർഡ് അംഗങ്ങൾ അറേബ്യൻ കുതിരപ്പുറത്ത് ചൈനീസ്, സൗദി പതാകകൾ വഹിച്ച് അകമ്പടി സേവിച്ചു.

രാജകൊട്ടാരത്തിൽ പിന്നെ മുഴുനീളം കൂട്ടായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെത്തി. പിന്നെ രാജസുരക്ഷാ സേനയ്ക്ക് മുന്നിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ ചക്രവാളമെന്നാണ് സ്വീകരണത്തെ ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

TAGS :

Next Story