Quantcast

റിയാദ് ബസ് സർവീസ് പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു

രണ്ട് മണിക്കൂർ യാത്ര ചെയ്യാൻ 4 റിയാലാണ് ടിക്കറ്റ് നിരക്ക്

MediaOne Logo

Web Desk

  • Updated:

    2023-03-19 19:23:28.0

Published:

19 March 2023 7:18 PM GMT

Riyadh bus service,  launched, ticket,
X

റിയാദ്: സൗദിയിൽ റിയാദ് ബസ് സർവീസ് പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. റിയാദിലെ പൊതു ഗതാഗതത്തിനായുള്ള കിംഗ് അബ്ദുൽ അസീസ് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ്. ഇന്ന് രാവിലെ മുതൽ ബസുകൾ സർവീസ് ആരംഭിച്ചു. ആദ്യ ദിവസമായതിനാൽ പൂർണമായും സൗജന്യമായിരുന്നു ഇന്നത്തെ യാത്ര. നാളെ മുതൽ ടിക്കറ്റെടുക്കൽ നിർബന്ധമാണ്. രണ്ട് മണിക്കൂർ യാത്ര ചെയ്യാൻ 4 റിയാലാണ് ടിക്കറ്റ് നിരക്ക്. ഈ സമയത്തിനിടെ ബസുകൾ മാറി കയറിയാലും വീണ്ടും ടിക്കറ്റെടുക്കേണ്ടതില്ല. ആദ്യ ബസിൽ കയറുന്നത് മുതലോ, അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ആക്ടിവേറ്റ് ചെയ്യുന്നത് മുതലോ യാത്ര ആരംഭിക്കുന്ന സമയം രേഖപ്പെടുത്തും.

കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ ബസിൻ്റെ മുൻവശത്ത് പ്രത്യേക സീറ്റുകളൊരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക ഡിസ്കൌണ്ട് കാർഡുകൾ നേടുന്നവർക്ക് 50 ശതമാനം നിരക്കിളവും ലഭിക്കും. കുടുംബമായി യാത്ര ചെയ്യുന്നിതിനും, 18 വയസ്സിന് താഴെയുള്ളവർക്കും ഡിസ്കൌണ്ട് കാർഡ് ലഭിക്കുന്നാതാണ്, കൂടാതെ വിദ്യാർഥികൾ, അംഗപരിമിതർ, കാൻസർ രോഗികൾ, രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ അടുത്ത കുടുംബങ്ങൾ, 60 ഉം അതിൽ കൂടുതലും പ്രായമുളളവർ എന്നിവർക്കെല്ലാം ഡിസ്കൌണ്ട് കാർഡിന് അർഹതയുണ്ട്. അലിയ്യിബിനു അബീ ത്വാലിബ് സട്രീറ്റിലെ ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ ഡിസ്കൌണ്ട് കാർഡ് ലഭിക്കുന്നതാണ്. എല്ലാ ദിവസവും 5:30 മുതൽ രാത്രി 11:30 വരെയാണ് ഓഫീസിൻ്റെ പ്രവർത്തന സമയം. വീൽ ചെയറുകൾക്കും മറ്റു ആവശ്യങ്ങൾക്കുമുള്ള സ്ഥലങ്ങൾ ബസിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന റിയാദ് ബസ് പദ്ധതി പൂർത്തിയാകുന്നതോടെ, 86 റൂട്ടുകളിലായി മൊത്തം 800ലധികം ബസുകൾ സർവ്വീസ് നടത്തുമെന്ന് റോയൽ കമ്മീഷൻ അറിയിച്ചു.

TAGS :

Next Story