ഒമാന്‍ റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ച്ചയായാ അഞ്ചാം ദിവസവും ഒമാനില്‍ പ്രതിദിന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 22 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഒമാനിലെ റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. റോയല്‍ ആശുപത്രി ഒമാനില്‍ കോവിഡ് പരിചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ആശുപത്രിയാണ്. കോവിഡ് ബാധിതരായ ആരും തന്നെ ആശുപത്രിയില്‍ ചികില്‍സയിലില്ലെന്ന് റോയല്‍ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. അവസാന രോഗിയെ ബുധനാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിച്ചിട്ടുമില്ല.
തുടര്‍ച്ചയായാ അഞ്ചാം ദിവസവും ഒമാനില്‍ പ്രതിദിന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനില്‍ 22 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 303512 ആയി. 388 പേര്‍ക്ക് കൂടി രോഗം ഭേദമായി. 294742 പേരാണ് ഇതുവരെ രോഗമുക്തരായത്. രോഗമുക്തി നിരക്ക് 97.1 ശതമാനമായി ഉയരുകയും ചെയ്തു. അഞ്ച് പേരെ മാത്രമാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. ഇതില്‍ 23 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
Adjust Story Font
16