Quantcast

യു.എ.ഇ സമ്പദ്​ഘടന വളരുന്നു; വിമാന കമ്പനികൾക്കു പിന്നാലെ ബാങ്കുകൾക്കും നേട്ടം

ചെലവ്​ നിയന്ത്രിച്ചതും നിഷ്ക്രിയ ആസ്തികളുടെ മൂല്യം കുറച്ചതും​ ബാങ്കുകൾക്ക്​ ​ തുണയായി മാറി

MediaOne Logo

Web Desk

  • Updated:

    2023-05-30 17:41:52.0

Published:

30 May 2023 5:38 PM GMT

യു.എ.ഇ സമ്പദ്​ഘടന വളരുന്നു; വിമാന കമ്പനികൾക്കു പിന്നാലെ ബാങ്കുകൾക്കും നേട്ടം
X

ദുബൈ: സാമ്പത്തികനേട്ടം ഉറപ്പാക്കി യു.എ.ഇ ബാങ്കുകൾ. 35 ശതമാനം വരെയാണ്​ പ്രമുഖ ബാങ്കുകളുടെ ലാഭവർധന. ​ചെലവ്​ നിയന്ത്രിച്ചതും നിഷ്ക്രിയ ആസ്തികളുടെ മൂല്യം കുറച്ചതും​ ബാങ്കുകൾക്ക്​ ​ തുണയായി മാറി. യു.എ.ഇവിമാന കമ്പനികളും വൻ വരുമാനനേട്ടത്തിലാണ്​

നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ യു.എ.ഇയിലെ 10 ബാങ്കുകളുടെ ലാഭവിഹിതത്തിലാണ്​ വൻവർധന. ​ മാർച്ച്​ 31ന്​ തീർന്ന ത്രൈമാസത്തിൽ 18.3 ശതകോടിയായാണ്​ ലാഭവർധന. ആഗോള പ്രഫഷണൽ സർവീസ്​ കമ്പനിയായ അൽവാരസ്​ ആൻഡ്​ മർസൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്തമായത് ​. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും സുസ്ഥിര വ്യവസായ സാഹചര്യവും ബാങ്കുകൾക്ക്​ ഗുണം ചെയ്​തു. വായ്പാ വളർച്ച മറികടന്ന്​, ഇൻക്രിമെന്റൽ നിക്ഷേപം വർധിച്ചതും അപ്രധാന മേഖലകളിൽ നിന്നുള്ള വരുമാനനേട്ടവും ബാങ്കുകൾക്ക്​ സഹായകമായി. വായ്പയും മുൻകൂർ പണമിടപാടുകളും 2.0 ശതമാനം വർധിച്ചു. നിക്ഷേപത്തിൽ 6.2 ശതമാനമാണ്​ വർധന. ബാങ്കുകളുടെ

​​മൊത്തം പലിശ വരുമാനം 2.8 ശതമാനം തന്നെയായി തുടർന്നു. നിഷ്​ക്രിയ വായ്പ​​ക്കൊപ്പം ​മൊത്തം ആസ്തിമൂല്യം 16 ബേസിക്​ പോയിന്‍റ്​ വർധിച്ച്​ 5.4 ശതമാനത്തിലെത്തി. ​ ​യു.എ.ഇ സെൻട്രൽ ബാങ്കിന്‍റെ കണക്കുപ്രകാരം നടപ്പുവർഷം രാജ്യത്തിന്‍റെ സമ്പദ്​വ്യവസ്ഥ 3.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ്​ വിലയിരുത്തൽ.

TAGS :

Next Story