Quantcast

ഒരെണ്ണത്തിന് 1968 രൂപ; ചുമ്മാതല്ല, 22 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ വട പാവ്

വെണ്ണയും ചീസും ഒക്കെ ചേര്‍ത്ത് ഗംഭീരമായിട്ടാണ് വടാപാവ് ഉണ്ടാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Sep 2021 6:29 AM GMT

ഒരെണ്ണത്തിന് 1968 രൂപ; ചുമ്മാതല്ല, 22 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ വട പാവ്
X

ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമാണ് വടാ പാവ്. നമ്മള്‍ മലയാളികള്‍ക്ക് പെറോട്ട പോലെ വടക്കേ ഇന്ത്യാക്കാരുടെ പ്രിയ ഭക്ഷണം. എന്നാല്‍‌ എന്നും കഴിക്കുന്ന വട പാവില്‍ നിന്നും ഒരു വെറൈറ്റിക്ക് മാറ്റിപ്പിടിച്ചാലോ? ഇച്ചിരി കനത്തില്‍ തന്നെ..കാരണം ഇതു 22 കാരറ്റ് സ്വര്‍ണം പൂശിയ വട പാവാണേ...

ദുബൈയിലുള്ള ഓപാവ് റസ്റ്റോറന്‍റിലാണ് പൊന്ന് പൂശിയ വട പാവുള്ളത്. ഇന്ത്യൻ ഭക്ഷണത്തിന് പേരുകേട്ട ഭക്ഷണശാലയാണ് ഒപാഓ. ലോകത്തിൽ ആദ്യമായാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

വെണ്ണയും ചീസും ഒക്കെ ചേര്‍ത്ത് ഗംഭീരമായിട്ടാണ് വടാപാവ് ഉണ്ടാക്കിയിരിക്കുന്നത്. മധുരക്കിഴങ്ങ് വറുത്തത്, പുതിനയില എന്നിവയോടൊപ്പമാണ് വട പാവ് വിളമ്പുന്നത്. ഒരു വട പാവിന് 1,968 രൂപയാണ് വില. നേരത്തെ 24 കാരറ്റ് സ്വര്‍ണം പൂശിയ ബര്‍ഗറും വൈറലായിരുന്നു.

TAGS :

Next Story