Quantcast

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നവർ അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ; മുന്നറിയിപ്പ് ആവർത്തിച്ച് ഭരണകൂടം

അനധികൃതമായി കുവൈത്തിലെ എയർപോർട്ടില്‍ ടാക്സി സർവീസ് നടത്തിയ 60 വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-09-26 19:28:47.0

Published:

26 Sep 2022 4:30 PM GMT

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നവർ അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ; മുന്നറിയിപ്പ് ആവർത്തിച്ച് ഭരണകൂടം
X

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. അനധികൃത ടാക്സി സർവീസ് നടത്തിയ നിരവധി വിദേശികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

അനധികൃതമായി കുവൈത്തിലെ എയർപോർട്ടില്‍ ടാക്സി സർവീസ് നടത്തിയ 60 വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ പിടിയിലായത്.

വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്നും പുറത്തുമായി യാത്രക്കാരെ കയറ്റി കൊണ്ടിരുന്ന ഇവരെ ദിവസങ്ങളായി ട്രാഫിക് പൊലിസ് നീരിക്ഷിച്ചു വരികയായിരുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നേരിട്ട് നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ പിടിക്കപ്പെട്ടത്.

നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് പൗരന്മാരാണ്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വരുംദിവസങ്ങളിലും വിമാനത്താവളം കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.



TAGS :

Next Story