ഷാർജയിൽ ട്രാഫിക് പിഴയിൽ ഇളവ്
60 ദിവസത്തിനകം പിഴയടച്ചാൽ 35% ഇളവും ഒരുവർഷത്തിനകം അടച്ചാൽ 25 % ഇളവുമാണ് ലഭിക്കുക
ദുബൈ: ഷാർജയിൽ ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു. നിയലംഘനം നടത്തി 60 ദിവസത്തിനകം പിഴയടക്കുന്നവർക്ക് 35 ശതമാനം വരെ പിഴതുകയിൽ ഇളവ് ലഭിക്കും.ഏപ്രിൽ ഒന്ന് മുതലാണ് ഷാർജയിൽ ട്രാഫിക് പിഴകളിൽ ഇളവ് നൽകാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചത്.
ഇതനുസരിച്ച് പിഴ ലഭിച്ച് 60 ദിവസത്തിനകം പിഴതുക അടച്ചുതീർക്കുന്നവർക്ക് 35 ശതമാനം ഇളവ് ലഭിക്കുമെന്ന് മാത്രമല്ല, വാഹനം കണ്ടുകെട്ടുന്ന സാഹചര്യങ്ങളിൽ ഈടാക്കുന്ന ഇംപൗണ്ട്മെന്റ് ഫീസിലും ഇളവ് ലഭിക്കും. 60 ദിവസത്തിന് ശേഷം ഒരുവർഷം തികയും മുമ്പാണ് പിഴയടക്കുന്നതെങ്കിൽ 25 ശതമാനം ഇളവുണ്ടാകും. എന്നാൽ, ഇംപൗണ്ട്മെന്റ് ഫീസിൽ ഇളവുണ്ടാവില്ല. അത് മുഴുവൻ അടക്കേണ്ടി വരും. ഒരു വർഷത്തിന് ശേഷമാണ് ഫൈനും ഫീസും അടക്കുന്നതെങ്കിൽ ഒരു ഇളവും ലഭിക്കില്ല. നേരത്തേ അബൂദബി എമിറേറ്റിലും ട്രാഫിക് പിഴകളിൽ സമാനമായ ഇളവ് ഏർപ്പെടുത്തിയിരുന്നു.
Next Story
Adjust Story Font
16