Quantcast

ഹജ്ജിനെത്തിയ രണ്ടു മലയാളികള്‍ മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ മുസ്ദലിഫയിലും മിനയിലുമായി രണ്ട് മലയാളികള്‍ മരിച്ചു

MediaOne Logo

Web Desk

  • Updated:

    28 Jun 2023 1:29 PM

Published:

28 Jun 2023 1:28 PM

Hajj pilgrims
X

സാജിത/NPK അബ്ദുല്ല ഫൈസി

മിന: ഹജ്ജ് കർമങ്ങൾക്കിടെ മുസ്ദലിഫയിലും മിനയിലുമായി രണ്ട് മലയാളികള്‍ മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയാ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എന്‍.പി.കെ അബ്ദുല്ല ഫൈസിയാണ് മരിച്ചത്. അറഫ കഴിഞ്ഞ് മുസ്ദലിഫയിൽ വെച്ചാണ് മരണം. ഭാര്യയോടൊപ്പമാണ് ഹജ്ജിനെത്തിയിരുന്നത്. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ സ്വദേശി പുതുവീട്ടിൽ ഹബീബിന്‍റെ ഭാര്യ സാജിത മിനായിലെ ആശുപത്രിയിലാണ് മരിച്ചത്. 52 വയസായിരുന്നു. ശ്വാസ തടസം ഉണ്ടായിരുന്ന സാജിത ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫയിൽ എത്തിയിരുന്നത്. ഇരുവരെയും മക്കയിൽ ഖബറടക്കും.

TAGS :

Next Story