Quantcast

54 ടൺ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍; ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും, മാനുഷിക സഹായങ്ങൾ കൂടുതലായെത്തിക്കാനും ഖത്തറിന്‍റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    14 Nov 2023 6:46 PM GMT

Two planes with 54 tons of cargo, Qatar brings more aid to Gaza, latest malayalam news, 54 ടൺ ചരക്കുമായി രണ്ട് വിമാനങ്ങൾ, ഖത്തർ ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നു, ഏറ്റവും പുതിയ മലയാളം വാർത്ത
X

ഇസ്രായേലിന്റെ ആക്രമണത്തിൽ ജീവിതം ദുസ്സഹമായ ഗസ്സയിലേക്ക് കൂടുതൽ ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തർ. ഖത്തർ സായുധ സേനയുടെ രണ്ടു വിമാനങ്ങളാണ് ചൊവ്വാഴ്ച 54 ടൺ വസ്തുക്കളുമായി റഫ അതിർത്തിയോട് ചേർന്നുള്ള ഈജിപ്തിലെ അൽ അരിഷിലെത്തിയത്.

ഫീൽഡ് ആശുപത്രി, താമസ സംവിധാനങ്ങൾ, മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയുമായാണ് വിമാനങ്ങളെത്തിയത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, ഖത്തർ റെഡ് ക്രസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഗസ്സയിലേക്ക് സഹായങ്ങൾ എത്തിച്ചത്. കഴിഞ്ഞ ആറാഴ്ചക്കിടെ വിവിധ ഘട്ടങ്ങളിൽ ഖത്തറിൽ നിന്നും ടൺ കണക്കിനാണ് ഗസ്സയിലേക്ക് സഹായമെത്തിച്ചത്. അൽ അരിഷിയിൽ നിന്നും റഫ അതിർത്തി കടന്ന് ട്രക്കുമാർഗം ഇവ ഗസ്സയിലെത്തും.

മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും, മാനുഷിക സഹായങ്ങൾ കൂടുതലായെത്തിക്കാനും ഖത്തറിന്‍റെ നേതൃത്വത്തിൽ ശ്രമം തുടരുന്നതിനിടെയാണ് പലഘട്ടങ്ങളിലായി ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നത്. ഏതാനും ദിവസം മുമ്പായിരുന്നു നാലു വിമാനങ്ങളിലായി 100 ടണ്ണിലേറെ വസ്തുക്കളെത്തിച്ചത്.

54 ടൺ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍; ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

TAGS :

Next Story