Quantcast

65 ടണ്ണിലേറെയുള്ള ഹെവി വാഹനങ്ങൾക്ക് വിലക്കുമായി യു.എ.ഇ; അടുത്തവർഷം മുതലാണ് വിലക്ക്

യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് 65 ടൺ ഹെവി വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-04 18:27:11.0

Published:

4 Sep 2023 6:23 PM GMT

UAE bans heavy vehicles, UAE vehicle ban, latest gulf news, യുഎഇയിൽ ഹെവി വാഹനങ്ങൾ നിരോധിച്ചു, യുഎഇ വാഹന നിരോധനം, ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ
X

ദുബൈ: 65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യു എ ഇ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തുന്നു. അടുത്തവർഷം മുതലാണ് ഇത്തരം വാഹനങ്ങൾ നിരോധിക്കുക. യു.എ.ഇ മന്ത്രിസഭയുടേതാണ് തീരുമാനം.

യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് 65 ടൺ ഹെവി വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം അറിയിച്ചത്. വാഹനങ്ങളുടെ ഭാരം സംബന്ധിച്ച ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് ഇത്രയം ഭാരമുള്ള വാഹനങ്ങൾ റോഡുകളിൽ ഇറക്കുന്നത് അടുത്തവർഷം മുതൽ നിരോധിക്കുന്നത്.

രാജ്യത്തിന്റെ ഉന്നതനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ കൂടി ഈ തീരുമാനം ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. വെള്ളം, വൈദ്യുതി എന്നിവക്ക് ഫെഡറൽ നിയമസംവിധാനം കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

TAGS :

Next Story