Quantcast

തുർക്കിയിലേക്കും സിറിയയിലേക്കും മെഡിക്കൽ സംഘത്തെ അയച്ച് യു.എ.ഇ

ഭൂകമ്പനം തകർത്ത മേഖലയിലേക്ക് പെട്ടെന്ന് യു എ ഇ സംഘം ഫീൽഡ് ആശുപത്രികൾ ഒരുക്കും

MediaOne Logo

Web Desk

  • Updated:

    2023-02-06 18:46:40.0

Published:

6 Feb 2023 6:45 PM GMT

തുർക്കിയിലേക്കും സിറിയയിലേക്കും മെഡിക്കൽ സംഘത്തെ അയച്ച് യു.എ.ഇ
X

ദുബൈ: ഭൂകമ്പം തകർത്ത തുർക്കിയിലേക്കും സിറിയയിലേക്കും യു.എ.ഇ മെഡിക്കൽ സംഘത്തെ അയച്ചു. ദുരിത ബാധിത മേഖലകളിൽ യു എ ഇ സംഘം ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കും.

ഭൂകമ്പനം തകർത്ത മേഖലയിലേക്ക് പെട്ടെന്ന് യു എ ഇ സംഘം ഫീൽഡ് ആശുപത്രികൾ ഒരുക്കും, ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാ സേന പ്രവർത്തനം നടത്തും. തുർക്കി, സിറിയ പ്രസിഡന്‍റുമാരുമായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ സംസാരിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ച ശൈഖ് മുഹമ്മദ് പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. സിറിയ, തുർക്കി ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായും എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. യു എ ഇ സേന, വിദേശകാര്യ മന്ത്രാലയം, എമിറേറ്റ്സ് റെഡ്ക്രസന്റ് എന്നിവ സംയുക്തമായാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുക.

TAGS :

Next Story