Quantcast

യമനിലെ ദ്വീപിന് യു.എ.ഇയുടെ കൈത്താങ്ങ്; വികസനപാതയിൽ സുഖോത്ര ദ്വീപ്

റോഡ് വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും പുറമെ ബസുകളും യു.എ.ഇ സംഭാവന ചെയ്തു.

MediaOne Logo

Web Desk

  • Published:

    1 Aug 2021 2:52 AM GMT

യമനിലെ ദ്വീപിന് യു.എ.ഇയുടെ കൈത്താങ്ങ്; വികസനപാതയിൽ സുഖോത്ര ദ്വീപ്
X

യു.എ.ഇയുടെ സഹായത്താൽ വെല്ലുവിളികളെ അതിജീവിക്കുകയാണ് യമനിലെ സുഖോത്ര ദ്വീപ്. ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ ഭൂമിയിലെ അപരിചിത ദേശം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ നാട്ടിൽ വിദ്യാഭ്യാസവും വികസനവുമെത്തിക്കുകയാണ് യു.എ.ഇ.

അറബിക്കടലിനും ഗർദഫൂ കനാലിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് യമന്‍റെ സുഖോത്ര ദ്വീപ്. ഒറ്റപ്പെട്ട ഈ ദേശത്തെ ജനങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വർഷങ്ങളായി പരിശ്രമിക്കുകയാണ് യു.എ.ഇ വിവിധ ജീവകാരുണ്യ, വികസന, വിദ്യാഭ്യാസ പദ്ധതികളിലൂടെ എമിറേറ്റ്സ് റെഡ് ക്രസന്‍റ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ് , അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്റർ തുടങ്ങിയ സംഘടനകൾ 2015 മുതൽ ഇതുവരെ 110 ദശലക്ഷം യു.എസ് ഡോളറിന്‍റെ സഹായമാണ് സുഖോത്ര ദ്വീപിലെത്തിച്ചത്. യു.എ.ഇ സഹായത്തോടെ ദ്വീപിൽ തുറമുഖവും വിമാനത്താവളവും പ്രവർത്തന സജ്ജമാക്കി. അന്തർദേശീയ നിലവാരത്തിൽ 42 കിടക്കകളുള്ള ശൈഖ് ഖലീഫ ഹോസ്പിറ്റൽ യാഥാർത്യമാക്കി. വൈദ്യുതിക്കായി നാല് പവർ പ്ലാന്‍റുകളും വിദൂര ഗ്രാമങ്ങളിൽ പവർ ജനറേറ്ററുകളും സ്ഥാപിച്ചു.

റോഡ് വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും പുറമെ ബസുകളും യു.എ.ഇ സംഭാവന ചെയ്തു. മാസം 500 ടൺ ഉൽപാദന ശേഷിയുള്ള മത്സ്യ മാർക്കറ്റ് പുനർനിർമിച്ചു. 30 മത്സ്യബന്ധന ബോട്ടുകൾ ഇറക്കി പ്രദേശവാസികളായ 500 പേർക്ക് ജോലി ലഭ്യമാക്കി. വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റത്തിന് യു.എ.ഇയുടെ ഇടപെടൽ വഴിയൊരിക്കി. വിദേശത്ത് നിന്നുള്ള അധ്യാപകരെ എത്തിച്ചു നൽകി, 440 പ്രാദേശിക അധ്യാപകരെ നിയമിച്ചു. ഓപൺ സ്കൂളുകളും രണ്ട് ലബോറട്ടറികളും തുറന്നു. സുഖോത്ര സർവകലാശാല സ്ഥാപിച്ച് ദ്വീപിൽ രണ്ട് കോളേജുകൾ തുറന്നതും യു.എ.ഇയാണ്. ഐക്യരാഷ്ട്ര സഭ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ദ്വീപ് ഇന്ന് യു.എ.ഇയുടെ കൈത്താങ്ങിൽ വികസനപാതയിൽ മുന്നോട്ട് കുതിക്കുകയാണ്.

TAGS :

Next Story