Quantcast

സ്വദേശിവൽകരണ തോത് ഉയർത്തി യു എ ഇ; ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിട്ട് തുടങ്ങി

ഈവർഷം അവസാനത്തോടെ ഇമറാത്തി ജീവനക്കാരുടെ എണ്ണം 4 ശതമാനമായി വർധിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2023-01-06 19:47:15.0

Published:

6 Jan 2023 5:56 PM GMT

സ്വദേശിവൽകരണ തോത് ഉയർത്തി യു എ ഇ; ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിട്ട് തുടങ്ങി
X

ദുബൈ: യു.എ.ഇയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽകരണ തോത് ഇരട്ടിയാക്കുന്നു. ഈവർഷം അവസാനത്തോടെ ഇമറാത്തി ജീവനക്കാരുടെ എണ്ണം 4 ശതമാനമായി വർധിപ്പിക്കും. നിലവിലെ സ്വദേശിവൽകരണ തോത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിൽമന്ത്രാലയം ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്.

നിലവിലെ ചട്ടം അനുസരിച്ച് അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ രണ്ട് ശതമാനമെങ്കിലും ഇമറാത്തി ജീവനക്കാരെ നിയമിക്കണം. ഈ വർഷം അവസാനത്തോടെ ഇത് നാല് ശതമാനമായി ഉയരും. 2026നകം സ്വദേശിവൽകരണ തോത് മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ പത്ത് ശതമാനമായി ഉയർത്താനാണ് മാനവിഭവശേഷി, ഇമറാത്തിവത്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. കുറഞ്ഞത് രണ്ട് ശതമാനം ഇമാറത്തികളെ നിയമിക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിച്ചു.

സ്വദേശിവൽകരണ തോത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിടുന്ന നടപടിയും ഇന്ന് മുതൽ തുടങ്ങി. നിയമിക്കാത്ത ഒരു സ്വദേശിക്ക് മാസം ആറായിരം ദിർഹം എന്ന നിരിക്കിൽ 72,000 ദിർഹം വരെയാണ് ഒരുവർഷം സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുക. ഈ വർഷം മുതൽ പിഴ തുക ഇനിയും വർധിപ്പിക്കാനും തീരുമാനമുണ്ട്.

TAGS :

Next Story