Quantcast

ചാറ്റ് ജിപിടി സ്വാധീനം പഠിക്കാൻ യു എ ഇ

യു എ ഇയുടെ വിദേശ വ്യാപാരം ആദ്യമായി 2.2 ട്രില്യൺ പിന്നിട്ടതായി പ്രാധനമന്ത്രി മന്ത്രിസഭയെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-06 18:37:11.0

Published:

6 Feb 2023 6:35 PM GMT

ചാറ്റ് ജിപിടി സ്വാധീനം പഠിക്കാൻ യു എ ഇ
X

ദുബൈ: ചാറ്റ് ജി.പി.ടി പോലുള്ള നിർമിത ബുദ്ധി സാങ്കേതികവിദ്യ പഠനരംഗത്തുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് പഠിക്കാൻ യു എ ഇ മന്ത്രിസഭാ നിർദേശം. യു എ ഇയുടെ വിദേശ വ്യാപാരം ആദ്യമായി 2.2 ട്രില്യൺ പിന്നിട്ടതായി പ്രാധനമന്ത്രി മന്ത്രിസഭയെ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽകരണം ഓരോ വർഷവും രണ്ട് ഘട്ടമായി പൂർത്തിയാക്കാൻ കഴിയുന്നവിധം നിയമം ഭേദഗതി ചെയ്യാനും കാബിനറ്റ് യോഗത്തിൽ തീരുമാനമായി.

യു എ ഇയുടെ വിദേശ വ്യാപാരത്തിൽ 2021നെ അപേക്ഷിച്ച് 17 ശതമാനം വർധനയാണ് 2022 ലുണ്ടായതെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം മന്ത്രിസഭയെ അറിയിച്ചു അന്തരാഷ്ട്ര പങ്കാളികളുമായി വ്യാപാരം വർധിച്ചതാണ് വളർച്ചക്ക് കാരണം.യു.എ.ഇയിലെ നിക്ഷേപം, ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നിവ വലിയ വളർച്ച കൈവരിച്ചു. വ്യവസായികൾക്ക് മികച്ച ബിസിനസ് അന്തരീക്ഷം നൽകുന്നത് സർക്കാർ തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ തയാറാക്കിയ ദേശീയ നിയമത്തിന് പ്രധാനമന്ത്രി അംഗീകാരം നൽകി. ചാറ്റ് ജി പി ടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജസ് സാങ്കേതിക വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഈരംഗത്തെ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. യു എ ഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ ഓരോ വർഷവും രണ്ട് ശതമാനം സ്വദേശി ജീവനക്കാരെ നിയമക്കണമെന്ന നിർദേശം നടപ്പാക്കുമ്പോൾ വർഷത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ശതമാനം വീതം എന്ന നിലയിൽ സ്വദേശികളെ നിയമിച്ചാൽ മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു.

ഭൂകമ്പത്തിൽ സിറിയയിലും തുർക്കിയിലും മരിച്ചവർക്ക് മന്ത്രിസഭായോഗം ആദരാഞ്ജലി അർപ്പിച്ചു.

TAGS :

Next Story