രാജ്ഘട്ടിന്റെ പുനരാവിഷ്കാരം നടത്തി ഷാർജയിൽ ഗാന്ധി ജയന്തിദിനാചരണം
ഗാന്ധിജിയുടെ അപൂർവ്വ ഫോട്ടോകളുടെ പ്രദർശനം ശ്രീനാഥൻ ടി.കെ. ഉദ്ഘാടനം ചെയ്തു
ദൽഹിയിലെ രാജ്ഘട്ടിന്റെ പുനരാവിഷ്കാരം നടത്തി ഷാർജയിൽ ഗാന്ധി ജയന്തിദിനാചരണം. ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറമാണ് ദിവസം മുഴുവൻ നീണ്ട ചടങ്ങ് സംഘടിപ്പിച്ചത്.
സർവ്വമത പ്രാർത്ഥനക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസി. ഡോ. ഇ.പി. ജോൺസൺനേതൃത്വം നൽകി. പ്രസിഡന്റ്പ്രദീപ് നെമ്മാറ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. സിന്ധു ഷാ , ഡോ. ലത അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജിയുടെ അപൂർവ്വ ഫോട്ടോകളുടെ പ്രദർശനം ശ്രീനാഥൻ ടി.കെ. ഉത്ഘാടനം ചെയ്തു. ശ്രീലത പ്രദീപ് സ്വാഗതവുംഗഫൂർ പാലക്കാട് നന്ദിയും പറഞ്ഞു.
ഗാന്ധിസത്തെ കുറിച്ച സെമിനാർ എസ്.എം. ജാബിർ ഉദ്ഘാടനം ചെയ്തു. സജ്ജാദ് നാട്ടിക, മനാഫ് മാട്ടൂൽ, ച ന്ദ്ര പ്രകാശ്ഇടമന, സുരേഷ് വെള്ളിമറ്റം ഇ.ടി., പ്രകാശ്, അഡ്വ. സന്തോഷ് നായർ , മനാഫ് കുന്നിൽ എന്നിവർ സംസാരിച്ചു. പി ആർ പ്രകാശ്സ്വാഗതവും ഫാസിൽ മങ്ങാട് നന്ദിയും പറഞ്ഞു. മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണം ടി.വി നസീർ നിർവഹിച്ചു. പ്രഭാകരൻ പന്ത്രോളി സ്വാഗതവും ഹംസ പെരിഞ്ചേരി നന്ദിയും പറഞ്ഞു.
Adjust Story Font
16