Quantcast

ഭിക്ഷാടനം നടത്തിയ 110 പേരെ ഷാര്‍ജയില്‍ അറസ്റ്റ് ചെയ്തു

പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശക വിസയിലെത്തിയവരാണ്​ ഇവരിൽ അധികവുമെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-05 18:17:25.0

Published:

5 April 2023 6:13 PM GMT

110 people were arrested for begging in Sharjah
X

യു.എ.ഇ: റമദാനിൽ ഭിക്ഷാടനം നടത്തിയ 110 പേരെ ഷാർജയിൽ അറസ്റ്റ്​ ചെയ്തു. റമദാനിലെ ആദ്യ 12 ദിവസങ്ങളിലെ കണക്കാണിത്​. പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശക വിസയിലെത്തിയവരാണ്​ ഇവരിൽ അധികവുമെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു.

അറസ്റ്റിലായതിൽ 100 പുരുഷൻമാരും 10 സ്ത്രീകളുമുണ്ട്​. ഷാർജ പൊലീസിന് മറ്റുള്ളവരിൽ നിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ഇവരെ അറസ്റ്റ്​ ചെയ്തത്​. റസിഡന്‍റ്​ വിസയിലുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

'യാചന കുറ്റകരമാണ്​' എന്ന പേരിൽ ഷാർജ പൊലീസ്​ നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായാണ്​ അറസ്റ്റ്​. ദാനധർമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ചാനലുകൾ വഴി നൽകണമെന്നും അ​ധികൃതർ അറിയിച്ചു. യാചകരെ പിടിക്കുന്നതിന്​ വിവിധ സ്ഥലങ്ങളിൽ പൊലീസ്​പട്രോൾ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. പള്ളികൾ, മാർക്കറ്റ്​, ബാങ്ക്​, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ്​ പ്രധാനമായും യാചകരെ കാണുന്നത്​.

കഴിഞ്ഞ ദിവസം ദുബൈ പൊലീസ്​ 67 പേരെ അറസ്റ്റ്​ ചെയ്തിരുന്നു. 31പുരുഷൻമാരും 36സ്ത്രീകളുമാണ്​ പിടിയിലായത്​. 'ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്' എന്ന തലക്കെട്ടിലാണ്​ ദുബൈ പൊലീസിന്‍റെ കാമ്പയിൻ.

TAGS :

Next Story