ഒരു വ്യാഴവട്ടക്കാലം പിന്നിട്ട് ദുബൈ മെട്രോ
ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനം കൂടിയാണ് ദുബൈ മെട്രോ.
ദുബൈ മെട്രോയുടെ കുതിപ്പ് ഒരു വ്യാഴവട്ടം പിന്നിട്ടു. 2009 സെപ്റ്റംബർ ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് ഓട്ടം തുടങ്ങിയതാണ് ദുബൈ മെട്രോ. ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ വഹിച്ചാണ് ദുബൈ മെട്രോയുടെ യാത്ര.
ദുബൈ മെട്രോ വികസനത്തിൻറ പാതയിലാണ്. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത് 75 കിലോമീറ്റർ ദൂരത്തേക്കാണ്. റെഡ് ലൈനിലായിരുന്നു ആദ്യ ഓട്ടം. രണ്ട് വർഷം പിന്നിട്ടപ്പോൾ 23 കിലോമീറ്റർ നീളത്തിൽ ഗ്രീൻ ലൈൻ യാഥാർഥ്യമായി. യൂനിയൻ, ബുർജ്മാൻ സ്റ്റേഷനുകളായിരുന്നു ഈ ലൈനുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്.
ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനം കൂടിയാണ് ദുബൈ മെട്രോ. 12 വർഷത്തിനിടെ 100 കോടിയിലേറെ യാത്രക്കാർ സഞ്ചരിച്ചതായാണ് കണക്ക്. 2010ൽ 3.9 കോടി യാത്രികരായിരുന്നുവെങ്കില്‍, തൊട്ടടുത്ത വർഷം ഇത് 6.9 കോടിയായി ഉയർന്നു.
ഗ്രീൻലൈൻ കൂടി എത്തിയതോടെ 2012ൽ 11 കോടിയിലേക്ക്യാത്രക്കാരുടെ എണ്ണം ഉയർന്നു. 2015ൽ 18 കോടിയിലെത്തിയപ്പോൾ 2018ൽ 20 കോടി എന്ന ചരിത്രവും കുറിച്ചു.
കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ആദ്യമായി ദുബൈ മെട്രോയുടെ സർവീസ് നിർത്തിവെച്ചിരുന്നു. എക്സ്പോയിലേക്കുള്ള പ്രയാണത്തിലാണ് ദുബൈ. എക്സ്പോ വേദിയിലേക്ക് കൂടി പുതിയ സ്റ്റേഷനുകൾ തുറന്ന് മെട്രോയും കൂടെയുണ്ട്.
Adjust Story Font
16