ലോകകപ്പ് ദിവസങ്ങളിൽ ദുബൈയിൽനിന്ന് 120 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ
ലോകകപ്പ് ദിവസങ്ങളിൽ ദുബൈയിൽനിന്ന് 120 മാച്ച് ഡേ ഷട്ടിൽ സർവിസുകളുണ്ടാകുമെന്ന് ദുബൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ദുബൈ അൽമക്തൂം വിമാനത്താവളത്തിൽനിന്നാണ് ദോഹയിലേക്ക് വിമാനങ്ങൾ പുറപ്പെടുക.
ഫ്‌ളൈ ദുബൈയും ഖത്തർ എയർവേസുമാണ് സർവിസുകൾ നടത്തുകയെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. ലോകകപ്പിന് കിക്കോഫ് മുഴങ്ങുന്ന ഈ മാസം 20 നും ഡിസംബർ 19 നുമിടയിലാണ് പ്രതിദിനം 120 ഷട്ടിൽ ഫ്‌ളൈറ്റുകൾ സർവീസ് നടത്തുക.
ഖത്തറിലേക്കെന്നപോലെ വലിയ ആരാധകക്കൂട്ടം യു.എ.ഇയിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ ആളുകൾ നഗരത്തിലേക്ക് വരുന്നതിനാൽ ലോകകപ്പിനുള്ള പ്രധാന കവാടം ദുബൈ നഗരമായിരിക്കും. അതിനാൽ തന്നെ വിമാനത്താവളങ്ങളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സർവിസുകൾ നടത്തുന്നത്. ദോഹയിൽനിന്ന് തിരിച്ച് ദുബൈയിലേക്ക് ആരാധകരെ എത്തിക്കാനും ഷട്ടിൽ സർവിസുകൾ ഉപയോഗിക്കും.
Adjust Story Font
16