Quantcast

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ 1,31,000 സ്വദേശികൾ

ഇമറാത്തി ജീവനക്കാരുടെ എണ്ണം 350% വർധിച്ചു

MediaOne Logo

Web Desk

  • Published:

    2 Jan 2025 4:53 PM GMT

1,31,000 Emiratis in the private sector in the UAE
X

അബൂദബി: യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 350% വർധന. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 1,31,000 ആയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു.

പുതുവർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടങ്ങൾ വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1,31,000 കവിഞ്ഞതായി വ്യക്തമാക്കിയത്. കഴിഞ്ഞവർഷം ഇമറാത്തി യുവാക്കൾ 25,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് തുടക്കമിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

യു.എ.ഇയ വിദേശ വ്യപാരം ആദ്യമായി 2.8 ട്രില്യൺ ദിർഹം എന്ന നിലയിലേക്ക് എത്തി. നേരിട്ടുള്ള വിദേശ നിക്ഷേപം 130 ബില്യൺ ദിർഹമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൺ ദിർഹമിലെത്തി. രാജ്യത്തിന്റെ ബിസിനസ് സാഹചര്യം ശക്തമായി തുടരുകയാണ്. രണ്ട് ലക്ഷം പുതിയ കമ്പനികൾ യു.എ.ഇയിൽ പ്രവർത്തനമാരംഭിച്ചുവെന്നും പ്രധാനമന്ത്രി മന്ത്രിസഭയിൽ അറിയിച്ചു.

TAGS :

Next Story