1.40 കോടി രൂപ! വൈറലായി റെസ്റ്റോറന്റിലെ പുതുവത്സരാഘോഷ ബില്ല്
18 അംഗങ്ങളടങ്ങിയ ഒരു ടേബിളിനാണ് ഇത്രയും ബിൽ ഈടാക്കിയത്
ആഡംബര ജീവിതത്തിന്റെ അവസാന വാക്കാണ് ദുബൈ. പ്രത്യേകിച്ച് ആഘോഷവേളകളിൽ ദുബൈയിലെ ആഡംബര ഹോട്ടലുകളിലേയും മറ്റും ചെലവുകൾ കണ്ടാൽ കണ്ണ് തള്ളിപ്പോകും. അത്തരത്തിലൊരു റെസ്റ്റോറന്റിലെ പുതുവത്സരാഘോഷ ബില്ല് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യൽ മീഡിയ.
പുതുവത്സരാഘോഷ രാവിൽ ദുബൈയിലെ ഒരു റെസ്റ്റോറന്റ് നൽകിയ 620,926.61 ദിർഹ(ഏകദേശം 1.40 കോടി രൂപ)ത്തിന്റെ ബില്ലാണ് ഒരാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദുബൈ ഡൗൺടൗണിലെ ഒരു റെസ്റ്റോറന്റാണ് 18 അംഗങ്ങളടങ്ങിയ ഒരു ടേബിളിന് ഇത്രയും ബിൽ ഈടാക്കിയിരിക്കുന്നത്. ദുബൈയിലെ ലക്ഷ്വറി സ്‌പോട്ടുകളിലെല്ലാം ഇത്തരത്തിൽ സാധാരണക്കാരന് ചിന്തിക്കാൻ പോലും സാധിക്കാത്ത ചെലവുകളാണ് ഉണ്ടാകാറുള്ളത്.
പ്രത്യേകിച്ച് ആഘോഷ വേളകളിൽ പലയിടങ്ങളിലും സാധാരണ വിലയേക്കാൾ ഇരട്ടിയോ അതിലധികമോ ബിൽ ഇനത്തിൽ ഈടാക്കാറുമുണ്ട്. ബുർജ് ഖലീഫ, ഡൗൺടൗൺ, പാം ജുമൈറ മേഖലകളിലെ ഭക്ഷണകേന്ദ്രങ്ങളാണ് കൂടുതൽ ചെലവേറിയ ഇടങ്ങളായി കണക്കാക്കുന്നത്.
Adjust Story Font
16