അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് അനുമതി ലഭിച്ചു
വിദ്യാഭ്യാസ അതോറിറ്റിയായ അഡെക്കാണ് പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്

അബൂദബി: അബൂദബി, അൽഐൻ, അൽദഫ്റ മേഖലകളിലാണ് പുതിയ നഴ്സറികൾക്ക് അഡെക് അനുമതി നൽകിയത്. വർഷം ശരാശരി 17,750 ദിർഹം മുതൽ 51,375 ദിർഹം വരെ ഫീസ് ഈടാക്കുന്ന നഴ്സറികൾ ഇക്കൂട്ടത്തിലുണ്ട്. അബൂദബി മൻഹാലിലെ ആപ്പിൾഫീൽഡ് നഴ്സറി, അൽനഹ്യാനിലെ ബ്രിട്ടിഷ് ഓർക്കാർഡ് നഴ്സറി, ടൈനി ഡ്രീംസ് നഴ്സറി, അൽബഹ്യയിലെ ബ്രീട്ടീഷ് ഹോം നഴ്സറി, അൽഐൻ ആംറയിലെ ലിറ്റിൽ ഹാൻഡ് നഴ്സറി, അബൂദബി മദീന്നത്തു റിയാദിലെ ലേണിങ് ട്രീ നഴ്സറി, സ്മാൾ സ്റ്റാഴ്സ് നഴ്സറി, അൽദഫ്റ സായിദ് സിറ്റിയിലെ ജീനിയസ് നഴ്സറി, അബൂദബി ഖലീഫ സിറ്റിയിലെ ലിറ്റിൽ സ്മാർട്ടീസ് നഴ്സറി, റീം ഐലന്റിലെ മാപ്പിൾ ട്രീ ഇന്റർനാഷണൽ നഴ്സറീസ്, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ കിഡ്സ് ഫാന്റസി നഴ്സറി, ബനിയാസിലെ തിങ്കേഴ്സ് പ്ലാനറ്റ് നഴ്സറി, അൽറാഹയിലെ ജാക്ക് ആൻഡ് ജിൽ നഴ്സറി, അബൂദബി അൽകസീറിലും അൽനഹ്യാനിലും പ്രവർത്തിക്കുന്ന റെഡ് വുഡ് നഴ്സറി എന്നിവക്കാണ് അഡെക് ലൈസൻസ് നൽകിയത്. ഇതോടെ അബൂദബിയിലെ മൊത്തം സ്വകാര്യ നഴ്സറികളുടെ എണ്ണം 225 ആയി. ഇവിടെ 27,791 വിദ്യാർഥികൾക്ക് പഠന സൗകര്യമുണ്ടാകുമെന്ന് അഡെക് അറിയിച്ചു.
Adjust Story Font
16