യുഎ.ഇ ദിര്‍ഹത്തിന് 20 രൂപ 97 പൈസ; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ നേട്ടം കൊയ്യുന്നത് തുടരുന്നു. ഡോളറിന് 76.94 എന്ന നിലയിലാണ് നിലവില്‍ രൂപയുടെ മൂല്യം. വിനിമയ മൂല്യത്തില്‍ വന്ന വര്‍ധന പ്രവാസികള്‍ക്ക് ഗുണകരമായി. യുഎ.ഇ ദിര്‍ഹത്തിന് 20 രൂപ 97 പൈസയെന്ന റെക്കാര്‍ഡ് നിരക്കിലാണ് ഇന്ന് വിനിമയം നടന്നത്.
സൗദി റിയാല്‍: 20.51, കുവൈത്ത് ദിനാര്‍: 253.18, ഖത്തര്‍ റിയാല്‍:21.13, ഒമാന്‍ റിയാല്‍: 200.11, ബഹ്‌റൈന്‍ ദിനാര്‍: 204.63 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കുകള്‍.
നാട്ടിലേക്ക് പണമയക്കുന്നതില്‍ ഗണ്യമായ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക പണമിടപാട് സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
Next Story
Adjust Story Font
16